വടക്കേ ഇന്ത്യയില്‍ ഇടിമിന്നലേറ്റ് 17 മരണം

ന്യൂഡല്‍ഹി: (www.kvartha.com 10.06.2018) ഇടിയും മിന്നലുമേറ്റ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ 17 മരണം. ജാര്‍ഖണ്ഡിലെ ലോഹാര്‍ദഗ, പകുര്‍, ഛത്ര ജില്ലകളില്‍ ഇടിമിന്നല്‍ ഏഴ് പേരുടെ ജീവനെടുത്തു. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച ലോഹര്‍ദഗ ജില്ലയില്‍ ഒരു കുടുംബത്തിലെ രണ്ട് പേര്‍ ഇടിമിന്നലില്‍ മരിച്ചു. 65 വയസുള്ള സ്ത്രീയും അവരുടെ പേരകുട്ടിയുമാണ് മരിച്ചത്. അപകടം നടക്കുമ്പോള്‍ ഇരുവരും പച്ചകറി പാടത്തായിരുന്നു.

പകുറിലെ കനിജ് ഹര ഗ്രാമത്തില്‍ മണ്‍കുടിലിന്റെ ഭിത്തിയിടിഞ്ഞ് ഭര്‍ത്താവ് മരിച്ചു. ഭാര്യയ്ക്ക് പരിക്കേറ്റു. ഛത്ര ജില്ലയില്‍ ഞായറാഴ്ച 4 പേര്‍ മരിച്ചു.

National, Rain, Lightning

യുപിയില്‍ അഞ്ച് പേര്‍ ഇടിമിന്നലില്‍ മരിച്ചു. ആറ് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മരിച്ചതില്‍ ഒരു കുട്ടിയുണ്ട്. മൂന്ന് കുട്ടികള്‍ മുറ്റത്ത് കളിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ ഇടിമിന്നല്‍ ഏല്‍ക്കുകയായിരുന്നു. ഇതില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ജുവാന്‍പുര്‍, റായ് ബറേലി ജില്ലകളില്‍ അഞ്ച് പേര്‍ ഇടിമിന്നലേറ്റ് മരിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Whereas, in a similar incident, five people were killed and six others sustained serious burns in Uttar Pradeshs Sultanpur district last night, police said.

Keywords: National, Rain, Lightning 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?