17കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മലദ്വാരത്തില്‍ ഇരുമ്പ് ദണ്ഡ് കടത്തി പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചു; പോലീസുകാരന്റെ മകനുള്‍പ്പെടെ 5 പ്രതികള്‍ക്കെതിരെ പോക്‌സോ പ്രകാരം കേസ്
ഗാസിയാബാദ് (ഉത്തര്‍പ്രദേശ്): (www.kvartha.com 17.06.2018) 17കാരനെ മലദ്വാരത്തില്‍ ഇരുമ്പ് ദണ്ഡ് കടത്തി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി. പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചു. സംഭവത്തില്‍ പോലീസുകാരന്റെ മകനുള്‍പ്പെടെ അഞ്ചു പ്രതികള്‍ക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ മോഡിനഗറില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് സംഭവം. തകരാറിലായ മോട്ടോര്‍ ബൈക്ക് ശരിയാക്കുന്നതിനായി വര്‍ക്ക് ഷോപ്പില്‍ നല്‍കി തിരിച്ച് വരുന്നതിനിടെ പതിനേഴുകാരനായ വിദ്യാര്‍ത്ഥിയെ അഞ്ചുപേര്‍ ചേര്‍ന്ന് ഒരു കടമുറിയിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോകുകയും അവിടെവച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയുമായിരുന്നുവെന്ന് എസ്.പി വൈഭവ് കൃഷ്ണ പറഞ്ഞു. മലദ്വാരത്തില്‍ ഇരുമ്പ് ദണ്ഡ് കയറ്റിയ പ്രതികള്‍ ഇതിന്റെ രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം അക്രമികള്‍ മകന്റെ കൈയില്‍ ഉണ്ടായിരുന്ന 1,600 രൂപ തട്ടിയെടുക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നും കാബ് ഡ്രൈവറായ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോക്‌സോ അടക്കം വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
മകനെ അഞ്ചംഗസംഘം പീഡിപ്പിക്കുന്നത് അയല്‍വാസി കാണാനിടയാകുകയും അയാള്‍ ഒച്ചവെയ്ക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നുവെന്നും പിതാവ് അറിയിച്ചു. അതേസമയം പ്രതികളിലൊരാളുടെ പിതാവായ പോലീസുകാരനെ വിവരം അറിയിച്ചപ്പോള്‍ കേസില്‍ നിന്നും പിന്‍വാങ്ങണമെന്ന് പറഞ്ഞ് അയാള്‍ ഭീഷണിപ്പെടുത്തിയതായും ഇരയായ കുട്ടിയുടെ പിതാവ് പറയുന്നു. പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് പീഡനത്തിനിരയായ കുട്ടി.

Keywords: Cop's son sodomises 17-year-old, flees, Molestation, News, Crime, Criminal Case, Complaint, Allegation, Mobile Phone, Threatened, Police, National.
Powered by Info News For You

Comments
Post a Comment