രണ്ട് മക്കളെയും കൊണ്ട് 17 കാരനെയും കൂട്ടി നാടുവിട്ട 34 കാരിയെ ഇതുവരെയും കണ്ടെത്താനായില്ല; കാണാതായിട്ട് 2 വര്‍ഷം
രാജപുരം: (www.kasargodvartha.com 29.06.2018) രണ്ടു വര്‍ഷം മുമ്പ് രണ്ട് മക്കളെയും കൊണ്ട് ഒളിച്ചോടിയ 34കാരിയെയും 17കാരനെയും ഇതുവരെയും കണ്ടെത്താനായില്ല. ബന്തടുക്കയിലെ നിഷ (34)യാണ് 17കാരനായ അയല്‍വാസിയുമായി ഒളിച്ചോടിയത്. ഭര്‍ത്താവ് മരണപ്പെട്ട യുവതി രണ്ട് കുട്ടികള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇതിനിടയിലാണ് അയല്‍വാസിയായ 17കാരനുമായി പ്രണയത്തിലായത്.
ഈ പ്രണയം ഒടുവില്‍ ഒളിച്ചോട്ടത്തില്‍ കലാശിക്കുകയായിരുന്നു. 2016 ഏപ്രില്‍ മാസത്തിലാണ് യുവതി 17കാരനെയും കൂട്ടി രണ്ടു മക്കളുമായി വീടുവിട്ടത്. 17കാരന്റെ ബന്ധുക്കളുടെ പരാതിയില്‍ ബന്തടുക്ക പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഇതിനിടയില്‍ ഇവര്‍ തമിഴ്‌നാട്ടില്‍ ഉള്ളതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് പരിശോധന നടത്തിയിട്ടും കണ്ടെത്താനായില്ല.
അതേ സമയം പോലീസിന്റെ കൈവശം പഴയ ഫോട്ടോയാണുള്ളത്. ഇപ്പോള്‍ ഇവരുടെ രൂപത്തില്‍ മാറ്റം വന്നിട്ടുണ്ടാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Missing, Police, Investigation, Rajapuram, Bandaduka, 2 Years of Woman's missing
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment