ചെങ്കൊടിയുടെ നാട്ടില്‍ ചുവടുറപ്പിക്കാന്‍ ലുലുഗ്രൂപ്പ്; നിക്ഷേപിക്കുന്നത് 1600 കോടി, ധാരണാപത്രമായി

ബീജിങ് : (www.kvartha.com 22.06.2018) ചെങ്കൊടിയുടെ നാട്ടില്‍ ചുവടുറപ്പിക്കാന്‍ ലുലുഗ്രൂപ്പ്. ഇതുസംബന്ധിച്ച ധാരണപത്രം ചൈനയിലെ ഷീ ജിയാങ് പ്രവിശ്യയിലെ യിവുവില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി യിവു സിറ്റി സെക്രട്ടറി ലിന്‍ യി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി എന്നിവര്‍ ചേര്‍ന്ന് ഒപ്പിട്ടു. 1600 കോടിയാണ് നിക്ഷേപിക്കുന്നത്.

ഡെപ്യൂട്ടി പാര്‍ടി സെക്രട്ടറിയും യിവു മേയറുമായ വാങ് ജിയാന്‍, ലുലു ചൈന റീജണല്‍ ഡയറക്ടര്‍ ഹാഫിസ് ഉമ്മര്‍, യിവു മാനേജര്‍ നിറോസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. യിവു പാര്‍ടി സെക്രട്ടറി ലിന്‍ യി ജൂണ്‍ ആദ്യവാരം യുഎഇ സന്ദര്‍ശനത്തിന്റെ ഭാഗമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ധാരണപത്രം ഒപ്പിടുന്നതിന് കളമൊരുങ്ങിയത്.

Check out India's biggest shopping mall, Lulu, Beijing, China, Business, Technology, Electronics Products, News, World

ചൈനയിലെ യിവുവിലും മറ്റു നഗരങ്ങളിലും ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ സ്ഥാപിക്കും. 20 കോടി ഡോളറാണ് ഇതിനായി ലുലു ഗ്രൂപ്പ് മുതല്‍ മുടക്കുന്നത്. ഹൈപ്പര്‍മാര്‍ക്കറ്റ് സ്ഥാപിക്കുന്നതിനായി യിവുവില്‍ 10 ഏക്കര്‍ സ്ഥലം ദീര്‍ഘകാലത്തേക്ക് പാട്ടത്തിനു നല്‍കാനും ചര്‍ച്ചയില്‍ ധാരണയായി. കൂടാതെ അസംസ്‌കൃതവസ്തുക്കളുടെ അസംബ്ലിങ് യൂണിറ്റും സ്ഥാപിക്കും.

ഹൈപ്പര്‍മാര്‍ക്കറ്റുകളും മറ്റും ആരംഭിക്കുന്നതിനുള്ള സാധ്യതാ പഠനത്തിനായി ലുലുവിന്റെ ഉന്നതതലസംഘം അടുത്തുതന്നെ ചൈനയിലെത്തി സര്‍ക്കാരുമായി കൂടിയാലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് എം എ യൂസഫലി അറിയിച്ചു. ചൈനയില്‍നിന്നുള്ള ലുലുവിന്റെ വാര്‍ഷിക വ്യാപാരം ഇപ്പോഴുള്ള 20 കോടി ഡോളറില്‍നിന്ന് 30 കോടി ഡോളറാക്കി വര്‍ധിപ്പിക്കും. സര്‍ക്കാര്‍തലത്തിലുള്ള എല്ലാ സഹകരണങ്ങളും ചൈനീസ് അധികൃതര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇലക്‌ട്രോണിക്‌സ്, ഗാര്‍ഹിക ഉപകരണങ്ങള്‍, കമ്പ്യട്ടര്‍, സ്‌പോര്‍ട്‌സ്, ഫിറ്റ്‌നസ്, കളിപ്പാട്ടങ്ങള്‍ തുടങ്ങി വിവിധതരം ഉല്പന്നങ്ങളാണ് ലുലു ചൈനയില്‍നിന്ന് കയറ്റുമതിചെയ്യുന്നത്. 2000 മുതല്‍ ഗ്വാങ്‌സു, ഫുജിയന്‍, യിവു എന്നീ നഗരങ്ങളില്‍ ലുലുവിന്റെ സാന്നിധ്യമുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ 200ലധികം പേര്‍ വിവിധ മേഖലകളിലായി ചൈനയില്‍ ജോലിചെയ്യുന്നു.

ഒന്‍പത് തിയേറ്ററുകള്‍, 16 ജോഡി എസ്‌കലേറ്ററുകള്‍, എലവേറ്ററുകള്‍ തുടങ്ങിയവയാണ് മാളില്‍ ഉള്ളത്. 3,500 മള്‍ട്ടികുഷ്യന്‍ സീറ്റ് , ഭക്ഷണ ശാല, 3,000 കാറുകള്‍ക്ക് പാര്‍ക്കിങ്ങ് എന്നിവയും മാളില്‍ ഉണ്ട്. അതേസമയം കേരളത്തിലെ ആദ്യത്തെ മക്‌ഡൊണാള്‍ഡ് റെസ്‌റ്റോറന്റ് അടുത്ത ആഴ്ച മാളില്‍ തുറക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ നിലവില്‍ റീട്ടെയില്‍ സാന്നിധ്യമുള്ള ലുലു ചൈനയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ധാരണപത്രം ഒപ്പിട്ടതില്‍ സന്തോഷമുണ്ടെന്ന് യൂസഫലി പറഞ്ഞു. ചൈനീസ് സര്‍ക്കാരുമായുള്ള സംയുക്തസംരഭം പുത്തന്‍ ചുവടുവയ്പാകുമെന്നും യൂസഫലി പറഞ്ഞു.

Keywords: Check out India's biggest shopping mall, Lulu, Beijing, China, Business, Technology, Electronics Products, News, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?