മദ്യപാന്മാര്‍ കുടിക്കാതെ തന്നെ ബോധം കെടരുത്, കുഴിയിലേക്ക് കുത്തിയൊഴുക്കുക 15 കോടിയുടെ മദ്യം
തിരുവനന്തപുരം:(www.kvartha.com 09/06/2018) മദ്യപാന്മാര്‍ കുടിക്കാതെ തന്നെ ബോധം കെടരുത്. കുഴിയിലേക്ക് കുത്തിയൊഴുക്ക് 15 കോടിയുടെ കോടി രൂപ വിലമതിക്കുന്ന ഒന്നര ലക്ഷം ലീറ്റര്‍ വിദേശ മദ്യം ഒഴുക്കിക്കളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു പൂട്ടിയ 312 ബാറുകളില്‍നിന്നു തിരിച്ചെടുത്ത മദ്യമാണു രണ്ടു വര്‍ഷത്തെ ആലോചനയ്ക്കുശേഷം നശിപ്പിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയധികം വിദേശമദ്യം ഒരുമിച്ചു നശിപ്പിക്കുന്നത്.
അന്നു സര്‍ക്കാരും ബാറുടമകളും തമ്മില്‍ ഏറ്റുമുട്ടലിലായിരുന്നതിനാല്‍ ബാറുകളില്‍നിന്നു തിരിച്ചെടുത്ത മദ്യം വിതരണം ചെയ്യുന്നത് സുരക്ഷിതമല്ലെന്നു പോലീസ് ഇന്റലിജന്‍സ് മുന്നറിയിപ്പു നല്‍കിയിരുന്നു.ഇതേ തുടര്‍ന്നാണ് മദ്യം നശിപ്പിക്കാന്‍ ബിവ്‌റേജസ് കോര്‍പറേഷനു നികുതിവകുപ്പ് അനുമതി നല്‍കിയത്. കോര്‍പറേഷനു കീഴില്‍ തിരുവല്ല പുളിക്കീഴിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ എത്തിച്ച ശേഷം വന്‍ കുഴികളെടുത്ത് ഒഴുക്കിക്കളയാനാണു തീരുമാനം. ഈ മദ്യത്തിനു ബാറുടമകള്‍ക്ക് ചെലവായ 15 കോടി രൂപ സര്‍ക്കാര്‍ തിരികെ നല്‍കിയിരുന്നു.
തിരിച്ചെടുത്ത മദ്യം മുദ്രവച്ചു ബവ്റിജസ് കോര്‍പറേഷന്റെ 23 സംഭരണ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിക്കുകയാണ്. മദ്യമൊഴുക്കിക്കളയാനായി പ്രത്യേകം ജീവനക്കാരെ എത്തിച്ച് നിരീക്ഷണത്തിന് എക്‌സൈസ് ഉദ്യോഗസ്ഥരേയും നിര്‍ത്തി ഓരോ കുപ്പിയായി തുറന്ന് മദ്യം കുഴികളിലേക്കൊഴിക്കും. ഒഴിയുന്ന കുപ്പികള്‍ ലേലം ചെയ്യും. വിസ്‌കി, ബ്രാണ്ടി, റം, ബീയര്‍, വൈന്‍ എന്നിവയുടെ അന്‍പതോളം ബ്രാന്‍ഡുകള്‍ മണ്ണിലലിയും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala,15 crore Alcohol diminishes

Powered by Info News For You

Comments
Post a Comment