ലഹരിക്കെതിരെ ഹാഫ് മാരത്തണ്‍ ജൂലൈ 15ന്
കാക്കനാട്: (www.kvartha.com 03.06.2018) ജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപഭോഗത്തിനെതിരെ സംസ്ഥാന ലഹരി വര്‍ജന മിഷന്‍ 'വിമുക്തി'യുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് ജൂലൈ 15ന് എറണാകുളം ജില്ലയില്‍ പതിനായിരത്തോളം പേര്‍ പങ്കെടുക്കുന്ന ഹാഫ് മാരത്തണ്‍ സംഘടിപ്പിക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് അറിയിച്ചു.
മഹാരാജാസ് കോളജ് പരിസരം മുതല്‍ ഫോര്‍ട്ട് കൊച്ചിവരെയുള്ള ഹാഫ് മാരത്തണാണ് സംഘടിപ്പിക്കുക. കൊച്ചിന്‍ മണ്‍സൂണ്‍ മാരത്തണ്‍ റണ്‍ എഗയ്ന്‍സ്റ്റ് ഡ്രഗ്‌സ് എന്ന ഹാഫ് മാരത്തണ്‍ ജൂലൈ 15 രാവിലെ ആറിന് തുടങ്ങും. പ്രായലിംഗാടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളിലായിട്ടായിരിക്കും മത്സരങ്ങള്‍. കളക്ടറേറ്റില്‍ നടന്ന ആലോചനായോഗത്തിലാണ് തീരുമാനം.
ഇതിനു മുന്നോടിയായി ജില്ലയുടെ വിവിധ ഭാഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബഹുജനപങ്കാളിത്തത്തോടെ ബോധവത്കരണ പ്രചാരണ പരിപാടികള്‍ നടത്തും. ഹൈസ്‌കൂളുകള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍, കോളജുകള്‍, എന്‍എസ്എസ്., എന്‍സിസി, വൈഎംസിഎ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ സാമൂഹ്യ, സന്നദ്ധ സംഘടനകള്‍, മതസംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, മറ്റു സര്‍ക്കാര്‍ സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍നിന്നുമുള്ള പങ്കാളിത്തവും ഉറപ്പാക്കും.
ഹാഫ് മാരത്തണിന്റെ ലോഗോ സ്‌കൂളുകളിലും കോളജുകളിലും പ്രദര്‍ശിപ്പിക്കും. 'വിമുക്തി' പദ്ധതിയില്‍ ഇതുവരെ നടത്തിയതില്‍വെച്ച് വിപുലമായ പരിപാടി സംഘടിപ്പിക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. പരിപാടിയില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. ഹാഫ് മാരത്തണ്‍ ലോഗോ പി ടി തോമസ് എംഎല്‍എയും എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങും ചേര്‍ന്ന് പ്രകാശനം ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Drugs, Kochi, Health, Marathon, Kochin Monsoon Marathon run against drugs on 15th.

Powered by Info News For You

Comments
Post a Comment