വിവാഹം കഴിച്ച് സ്വര്‍ണവും പണവുമായി മുങ്ങുന്നത് പതിവാക്കിയ വിവാഹ തട്ടിപ്പ് വീരന്‍ അറസ്റ്റില്‍; പിടിയിലായത് രണ്ട് കോടിയിലധികം സമ്പാദിച്ച വിരുതന്‍, മുങ്ങുന്നത് വിവാഹം കഴിഞ്ഞ് 15-ാം നാള്‍ അതിവിദഗ്ദ്ധമായി

കാസര്‍കോട്: (www.kasargodvartha.com 24.06.2018) വിവാഹം കഴിച്ച് സ്വര്‍ണവും പണവുമായി മുങ്ങുന്നത് പതിവാക്കിയ വിവാഹ തട്ടിപ്പ് വീരനെ പോലീസ് അറസ്റ്റു ചെയ്തു. രണ്ട് കോടിയിലധികം രൂപ നിരവധി പേരില്‍ നിന്നായി തട്ടിയ വിരുതനെയാണ് കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

കണ്ണൂര്‍ മുഴപ്പിലങ്ങാടി ഇടക്കാട് മമ്മക്കുന്നിലെ പരീക്കുട്ടി അലി (ഫലീല്‍- 41) ആണ് അറസ്റ്റിലായത്. കാസര്‍കോട് തുരുത്തിയിലെ മുഹമ്മദിന്റെ 64 ലക്ഷം രൂപയും 16.5 പവന്‍ സ്വര്‍ണവും തട്ടിയ കേസിലാണ് അറസ്റ്റ്. പ്രതിയെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കാസര്‍കോട്, കണ്ണൂര്‍, വടകര എന്നിവിടങ്ങളില്‍ നിന്നായി നിരവധി കല്യാണങ്ങള്‍ കഴിച്ചതായി വ്യക്തമായത്. കല്യാണം കഴിഞ്ഞ് 15 ദിവസത്തിനകം പ്രതി സ്വര്‍ണവും പണവുമായി മുങ്ങുകയാണ് ചെയ്യുന്നത്.

ഇത്തരത്തില്‍ നിരവധി സ്റ്റേഷനുകളില്‍ പരീക്കുട്ടിക്കെതിരെ പരാതി നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കണ്ടെത്താതിരിക്കാന്‍ ആഴ്ചകള്‍ക്കിടയില്‍ മൊബൈലുകള്‍ മാറ്റുന്നതായും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: Kasaragod, Kerala, news, Top-Headlines, arrest, Police, Cheating, case, Investigation, Accuse, Wedding cheating accused arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?