കര്‍ണാടക വിജയത്തിന് തുടര്‍ച്ചയായി മധ്യപ്രദേശിലും കോണ്‍ഗ്രസ് പുതിയ കൂട്ടുകെട്ടുണ്ടാക്കി; ലക്ഷ്യം 15 വര്‍ഷത്തെ ബി ജെ പി ഭരണം തൂത്തെറിയാന്‍
ന്യൂഡല്‍ഹി: (www.kvartha.com 02.06.2018) കര്‍ണാടക വിജയത്തിന് തുടര്‍ച്ചയായി മധ്യപ്രദേശിലും കോണ്‍ഗ്രസ് പുതിയ കൂട്ടുകെട്ടുണ്ടാക്കി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും കര്‍ണാടകയിലെ വിജയം ആവര്‍ത്തിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഇതിനായി മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയുമായി (ബിഎസ്പി) കൈകോര്‍ക്കാനാണു കോണ്‍ഗ്രസിന്റെ ശ്രമം.
കര്‍ണാടകയില്‍ പരസ്പരം നെറ്റി മുട്ടിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയും മായാവതിയും സൗഹൃദം പങ്കിട്ടത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ സൗഹൃദത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനാണു സോണിയയുടെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും തീരുമാനം. കര്‍ണാടകയില്‍ പ്രാദേശിക പാര്‍ട്ടിയായ ജനതാ ദള്‍ സെക്യുലറുമായി (ജെഡിഎസ്) സഖ്യമുണ്ടാക്കിയതു തെരഞ്ഞെടുപ്പിന് ശേഷമായിരുന്നു. ഇതു ഭരണത്തുടര്‍ച്ചയ്ക്കു സഹായിക്കുകയും ചെയ്തു. എന്നാല്‍, ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ മുന്‍പുതന്നെ സഖ്യമുണ്ടാക്കി നേട്ടം കൊയ്യാനാണു കോണ്‍ഗ്രസിന്റെ ശ്രമം. 2019ലെ പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സഖ്യപരീക്ഷണം കൂടിയാണിത്.
മധ്യപ്രദേശില്‍ ബിഎസ്പിയുമായി സഖ്യമുണ്ടായാല്‍ ദളിത് വോട്ടുകള്‍ കാര്യമായി തന്നെ ലഭിക്കും. 20 വര്‍ഷമായി ഏഴു ശതമാനം വോട്ടുകളാണ് ബിഎസ്പിക്കു ലഭിക്കുന്നത്. കോണ്‍ഗ്രസിനാകട്ടെ 36 ശതമാനവും. രണ്ടു കൂട്ടരും ചേര്‍ന്നാല്‍ അത് 43 ശതമാനം ആകും. 45 ശതമാനം വോട്ടു നേടുന്ന ബിജെപിക്കു ശക്തമായ വെല്ലുവിളിയാകാന്‍ ഇതോടെ സഖ്യത്തിനു കഴിയും. മാത്രമല്ല, മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെയുള്ള ഭരണവിരുദ്ധ വികാരം കൂടിയാകുമ്പോള്‍ ബിജെപിയെ അട്ടിമറിക്കാന്‍ സാധിക്കുമെന്നാണു വിലയിരുത്തല്‍.
കോണ്‍ഗ്രസ് മുന്നോട്ടുവച്ച നിര്‍ദേശം ബിഎസ്പി അംഗീകരിക്കുമെന്നാണു മായാവതിയോട് അടുപ്പമുള്ളവര്‍ പറയുന്നത്. മധ്യപ്രദേശില്‍ മാത്രമൊതുക്കാതെ ഛത്തീസ്ഗഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലും സഖ്യം തുടര്‍ന്നേക്കും. ഇവിടങ്ങളില്‍ യഥാക്രമം അഞ്ച്, നാല് ശതമാനം വീതമാണു ബിഎസ്പിയുടെ വോട്ടുവിഹിതം. പ്രാഥമിക ധാരണകള്‍ മാത്രമേ സഖ്യത്തിലുണ്ടായിട്ടുള്ളൂ. സീറ്റു വിഭജനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീടേ തീരുമാനിക്കൂവെന്നു കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസാണു ബിജെപിയുടെ മുഖ്യ എതിരാളി. ഇവിടങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയാല്‍ മികച്ച വിജയം ഉറപ്പിക്കാനാകുമെന്നു രാഷ്ട്രീയ ലോക് ദള്‍ (ആര്‍എല്‍ഡി) നേതാവ് ജയന്ത് ചൗധരി അഭിപ്രായപ്പെട്ടു. അതിനിടെ, കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഒരുമിച്ച് മത്സരിക്കുമെന്നു കഴിഞ്ഞദിവസം വ്യക്തമാക്കി. ബിഎസ്പിയും കൂടെ നിന്നാല്‍ പരമാവധി ദളിത് വോട്ടുകള്‍ 'കൈക്കലാക്കി' പാര്‍ലമെന്റ് പിടിക്കാമെന്നും കോണ്‍ഗ്രസ് മോഹിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Congress Takes First Step For Tie-Up With BSP In Madhya Pradesh, New Delhi, News, Politics, Karnataka, Election, Congress, BSP, Mayavathi, Sonia Gandhi, National.

Powered by Info News For You

Comments
Post a Comment