താലിബാന്‍ ആക്രമണത്തില്‍ 15 അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

കാബൂള്‍: (www.kvartha.com 11.06.2018) കഴിഞ്ഞദിവസം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നടന്ന താലിബാന്‍ ആക്രമണത്തില്‍ 15 അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിലെ കുന്ദുസ് പ്രവിശ്യയിലുണ്ടായ ആക്രമണത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്. അര്‍ഗന്ദബ് ജില്ലയിലെ സെക്യൂരിറ്റി ചെക് പോയന്റിന് നേരെയാണ് ആക്രമണമുണ്ടായത്. അക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.


അഫ്ഗാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി നിരുപാധിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കു ശേഷമാണ് താലിബാന്‍ പെരുന്നാള്‍ പരിഗണിച്ച് മൂന്നു ദിവസത്തേക്ക് ആക്രമണം നിര്‍ത്തുകയാണെന്ന് അറിയിച്ചത്. വിദേശ സൈനികര്‍ വെടിനിര്‍ത്തലിന്റെ പരിധിയില്‍ വരില്ലെന്നും അവര്‍ക്കെതിരായ നീക്കം തുടരുമെന്നും താലിബാന്‍ നേതൃത്വം അറിയിച്ചിരുന്നു.


Keywords: World, News, Afghanistan, Kabul, Firing, Taliban Terrorists, Death, Murder, Army, 15 Afghan soldiers die in Taliban attack


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?