14കാരനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ലോറി ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു
കാഞ്ഞങ്ങാട് (www.evisionnews.co): പതിനാലുകാരനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ലോറി ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. മെയ് 15നാണ് കേസിനാസ്പദമായ സംഭവം. മാവുങ്കാല്‍ ശ്രീരാമക്ഷേത്രത്തിന് മുന്‍വശം ദേശീയപാതയില്‍വെച്ച് ബംഗളൂരു രാമനഹള്ളിയിലെ നാഗരാജയുടെ മകന്‍ ബി. ഗംഗന്‍ കുമാറിനെ (14) ഇടിച്ച ശേഷം ലോറി നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. സംഭവത്തില്‍ പോലീസില്‍ പരാതി ലഭിച്ചതോടെ പോലീസ് അന്വേഷണം നടത്തുകയും ലോറി കണ്ടെത്തി ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു.
Powered by Info News For You

Comments
Post a Comment