സുഷമ സ്വരാജ് സഞ്ചരിച്ച വിമാനം 14 മിനിട്ടോളം റഡാറില്‍ നിന്നും അപ്രത്യക്ഷമായി
തിരുവനന്തപുരം: (www.kvartha.com 04.06.2018) വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സഞ്ചരിച്ച വിമാനം 14 മിനിട്ടോളം റഡാറില്‍ നിന്നും അപ്രത്യക്ഷമായത് പരിഭ്രാന്തി പടര്‍ത്തി. തിരുവനന്തപുരത്തുനിന്നും പറന്നുയര്‍ന്ന ഇന്ത്യന്‍ വ്യോമസേന വിമാനം ഐ എഫ് സി 31 മൗറീഷ്യന്‍ എയര്‍ സ്‌പേസിലേയ്ക്ക് പ്രവേശിച്ചതോടെ റഡാറില്‍ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. ഇതോടെ മൗറീഷ്യസ് എയര്‍ ട്രാഫിക് കണ്‍ ട്രോള്‍ ഇന്‍സെര്‍ഫ മുന്നറിയിപ്പ് നല്‍കി. സാധാരണഗതിയില്‍ മുപ്പത് മിനിട്ടോളം ഒരു വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായാലാണ് ഇന്‍സെര്‍ഫ പുറപ്പെടുവിക്കുക. വിമാനത്തില്‍ വി ഐ പി ആയതിനാല്‍ അധികൃതര്‍ ഉടനെ ഇന്‍സെര്‍ഫ പുറപ്പെടുവിക്കുകയായിരുന്നു.
2.08ന് തിരുവനന്തപുരത്ത് നിന്നും പറന്നുയര്‍ന്ന വിമാനം മൗറീഷ്യസ് എയര്‍ സ്‌പേസിലേയ്ക്ക് കടന്നയുടനെയാണ് എയര്‍ ട്രാഫിക് കണ്‍ ട്രോള്‍ റൂമുമായുള്ള ബന്ധം വിച്ഛേദിച്ചത്.
വൈകിട്ട് 4.44 മുതല്‍ 4.58 വരെ വിമാനത്തെക്കുറിച്ചു വിവരമില്ലായിരുന്നു. എന്നാല്‍ 4.58ഓടെ വിമാനത്തില്‍ നിന്നുള്ള സിഗ്‌നലുകള്‍ എയര്‍ ട്രാഫിക് കണ്‍ ട്രോളിന് ലഭിച്ചു. വിമാനം സുരക്ഷിതമായി മൗറീഷ്യസ് എയര്‍പോര്‍ട്ടില്‍ ഇറങ്ങുകയും ചെയ്തു.
അഞ്ച് ദിവസത്തെ സൗത്ത് ആഫ്രിക്കന്‍ സന്ദര്‍ശനത്തിനായി തിരിച്ചതായിരുന്നു സുഷമ സ്വരാജ്. ഇതിനിടയില്‍ മൗറീഷ്യസില്‍ ഇറങ്ങി പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്‌നൗതുമായി സുഷമ കൂടിക്കാഴ്ച നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: External Affairs Minister Sushma Swaraj's plane went off radar for 14 minutes causing panic among the authorities.
Keywords: National, Sushma Swaraj

Powered by Info News For You

Comments
Post a Comment