മുംബൈയില്‍ 14കാരി എട്ടാംനിലയില്‍ നിന്നും ചാടിമരിച്ചു: അയല്‍വാസി ഷെയര്‍ ചെയ്ത വീഡിയോ 'വൈറല്‍'
മുംബൈ (www.evisionnews.co): മുംബൈയില്‍ 14 വയസുകാരി എട്ടാം നിലയില്‍ നിന്ന് ചാടിമരിച്ചു. അയല്‍വാസി വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതാണ് വിവാദമാവുന്നത്. വ്യാഴാഴ്ച വൈകിട്ട് കണ്ടിവാലിയിലാണ് സംഭവം. അഞ്ചാം നിലയില്‍ താമസിക്കുന്ന ഹര്‍ഷിക ധീരേന്ദ്ര എന്ന ഒന്‍പതാം ക്ലാസുകാരിയാണ് ആത്മഹത്യ ചെയ്തത്.
എട്ടാം നിലയില്‍ ടെറസ്സിന്റെ അരികില്‍ നില്‍ക്കുന്നത് ചില അയല്‍വാസികള്‍ കണ്ടിരുന്നു. ഇവര്‍ തടയാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി ചാടുകയായിരുന്നു. എന്നാല്‍ ഇതിനിടയില്‍ ഒരു അയല്‍വാസി വീഡിയോ പിടിക്കുകയും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി. ഇത് വൈറലാവുകയും ചെയ്തു.
Powered by Info News For You

Comments
Post a Comment