14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അഞ്ചരമാസത്തില്‍ ഇരട്ടക്കൂട്ടികള്‍ക്ക് ജന്മം നല്‍കി; ഒരു കുഞ്ഞ് മരിച്ചു, രണ്ടാമത്തെ കുഞ്ഞ് ജീവിതത്തിലേക്ക്, തൃശൂരില്‍ അപൂര്‍വനേട്ടം

തൃശൂര്‍: (www.kvartha.com 20.06.2018) 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അഞ്ചരമാസത്തില്‍ ഇരട്ടക്കൂട്ടികള്‍ക്ക് ജന്മം നല്‍കി. ഇതില്‍ ഒരു കുഞ്ഞ് ജനിച്ച് നാലാംദിവസം മരണത്തിന് കീഴടങ്ങി. 650 ഗ്രാം മാത്രം തൂക്കമുള്ള രണ്ടാമത്തെ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞുപരിശ്രമിച്ചു. ആ ശ്രമം വിജയം കാണുകയും ചെയ്തു. അതേസമയം 22 ആഴ്ചയിലെ വളര്‍ച്ചയുമായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ ആരോഗ്യത്തോടെയിരിക്കുന്നത് അപൂര്‍വമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

നവജാതശിശു ജീവിക്കണമെങ്കില്‍ ചുരുങ്ങിയത് 24 ആഴ്ചയിലെ വളര്‍ച്ചയെങ്കിലും വേണം. എന്നാല്‍ വിദഗ്ധമായ ചികിത്സയിലൂടെ കുഞ്ഞിന്റെ തൂക്കം ഇപ്പോള്‍ ഒരു കിലോയ്ക്ക് മുകളിലെത്തി.

Kerala baby weighing 650 gm, born after 5.5 month pregnancy survives,Thrissur, News, Baby, Hospital, Treatment, Doctor, Parents, Health, Health & Fitness, Kerala

കണ്ണൂര്‍ സ്വദേശികളായ സതീഷ് - ഷീന ദമ്പതികള്‍ക്ക് 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞ് ജനിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 31നായിരുന്നു പ്രസവം.
അമ്മയും കുഞ്ഞും ഇപ്പോള്‍ ആരോഗ്യത്തോടെയിരിക്കുന്നു. പ്രസവശേഷം 34 ദിവസം വെന്റിലേറ്ററിലായിരുന്ന കുഞ്ഞിന്റെ ജീവന്‍ തിരിച്ചുകിട്ടുമോയെന്ന് ആശങ്കപ്പെട്ട നാളുകളെ കുറിച്ച് പറയുമ്പോള്‍ പിതാവ് സതീഷ് വിങ്ങിപൊട്ടുകയാണ്. രണ്ടു ദിവസത്തിനകം ഇവര്‍ക്ക് ആശുപത്രി വിടാനാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Keywords: Kerala baby weighing 650 gm, born after 5.5 month pregnancy survives,Thrissur, News, Baby, Hospital, Treatment, Doctor, Parents, Health, Health & Fitness, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?