149 രൂപയ്ക്ക് ദിവസേന 2 ജിബി; ജിയോ വേഗം കുറഞ്ഞതോടെ വിപണി പിടിക്കാന്‍ കച്ചകെട്ടി എയര്‍ടെല്‍

മുംബൈ: (www.kvartha.com 09.06.2018) 149 രൂപയ്ക്ക് ദിവസേന രണ്ട് ജിബി ഡാറ്റ എന്ന വമ്പന്‍ ഓഫറുമായി എയര്‍ടെല്‍. ജിയോയെ തകര്‍ത്ത് വിപണി പിടിക്കാമെന്ന തന്ത്രമാണ് എയര്‍ടെല്‍ പയറ്റുന്നത്. നേരത്തെ 399 രൂപയുടെ ഓഫറില്‍ കൂടുതല്‍ ഡാറ്റ നല്‍കി എയര്‍ടെല്‍ ഉപഭോക്താക്കളെ പിടിച്ചിരുന്നു. ഇപ്പോള്‍ 149 രൂപയ്ക്ക് ദിവസേന രണ്ട് ജിബി നല്‍കുകയാണ് എയര്‍ടെല്‍. രാജ്യത്തെ എല്ലാ സര്‍ക്കിളുകളിലും ഓഫര്‍ ലഭ്യമാണോ എന്നത് വ്യക്തമല്ല.



ജിയോ നിലവില്‍ 149 രൂപയ്ക്ക് 1.5 ജിബി ഡാറ്റയാണ് നല്‍കുന്നത്. അണ്‍ലിമിറ്റഡ് കോളുകളും 100 എസ്എംഎസുകളും ജിയോ നല്‍കുന്നുണ്ട്. ഈ ഓഫറുകളെല്ലാം എയര്‍ടെല്ലില്ലും ലഭ്യമാണ്. ജിയോയ്ക്ക് ദിവസേന ഉപഭോക്താക്കള്‍ വര്‍ദ്ധിച്ചുവരുന്നത് മറ്റുള്ള സേവന ദാതാക്കള്‍ക്ക് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. അതേസമയം, ജിയോ പഴയ വേഗം ഇല്ലെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെടുന്നുണ്ട്. എന്നാല്‍ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചതോടെയാണ് വേഗം കുറഞ്ഞതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: India, News, Airtel, Sim card, Mobile Phone, Mumbai, National, Airtel Rs. 149 Recharge Refreshed Again, Now Offers 2GB Data per Day 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?