കെവിനെ തട്ടിക്കൊണ്ടുപോയ വിവരം എസ് ഐ ഷിബു മറച്ചുവച്ചത് 14 മണിക്കൂറുകളെന്ന് ഐജിയുടെ റിപ്പോര്‍ട്ട്; കുറ്റക്കാരായ പോലീസുകാരെ പിരിച്ചുവിട്ടേക്കും

കോട്ടയം: (www.kvartha.com 04.06.2018) കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഗാന്ധിനഗര്‍ എസ്‌ഐ എം.എസ്. ഷിബു മറച്ചുവച്ചത് 14 മണിക്കൂറുകളെന്ന് ഐജിയുടെ റിപ്പോര്‍ട്ട്. മേയ് 27 ന് ഞായറാഴ്ച രാവിലെ ആറുമണിക്കു തന്നെ തട്ടിക്കൊണ്ടുപോയെന്ന വിവരം അറിഞ്ഞിട്ടും രാത്രി എട്ടുമണിക്ക് മാത്രമാണ് അന്വേഷണം തുടങ്ങിയത്. കൂടാതെ മുഖ്യമന്ത്രി, ഐജി, എസ്പി എന്നിവരുടെ നിര്‍ദേശം അവഗണിക്കുകയും ചെയ്തു. സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വിഷയത്തെ കുടുംബപ്രശ്‌നമായി ഒഴിവാക്കിയെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് തിങ്കളാഴ്ച ഡിജിപിക്കു കൈമാറും.

അതേസമയം, കെവിന്‍ കൊലക്കേസില്‍ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണു സൂചന. നിയമപരമായ എല്ലാ സാധ്യതകളും തേടാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. എസ്‌ഐ, എഎസ്‌ഐ, ഡ്രൈവര്‍ എന്നിവരെ പിരിച്ചുവിടുന്നതടക്കമുള്ള കാര്യങ്ങളാണു പരിഗണനയിലുള്ളത്.

Kevin murder case; Government to take action against Gandhi Nagar police, Kottayam, News, Politics, Trending, Murder case, Crime, Criminal Case, Probe, Police, Report, Kerala

അതിനിടെ, കെവിന്‍ കൊലക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കും. കെവിന്‍ കൊലക്കേസില്‍ പ്രതിരോധത്തിലായ സിപിഎമ്മിന്റെ വിശദീകരണ യോഗവും തിങ്കളാഴ്ച നടക്കും. കോട്ടയം തിരുനക്കര മൈതാനത്തു നടക്കുന്ന യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിക്കും.

Keywords: Kevin murder case; Government to take action against Gandhi Nagar police, Kottayam, News, Politics, Trending, Murder case, Crime, Criminal Case, Probe, Police, Report, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?