പോലീസുകാര്‍ക്ക് സൗജന്യമായി പച്ചക്കറി നല്‍കിയില്ല: ബൈക്ക് മോഷണം ഉള്‍പ്പടെയുള്ള കേസുകള്‍ ചുമത്തി 14കാരനെ അറസ്റ്റുചെയ്തു; 9പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പാറ്റ്‌ന: (www.kvartha.com 26.06.2018) സൗജന്യമായി പച്ചക്കറി നല്കാത്തതിന്റെ പേരില്‍ 14കാരനുനേരെ പോലീസുകാരുടെ അതിക്രമം. ബിഹാറിലെ പാറ്റ്‌നയിലാണ് സംഭവം. പച്ചക്കറി വില്‍പ്പനക്കാരനായ കുട്ടിയോടുള്ള വിരോധം തീര്‍ക്കാന്‍ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ബൈക്ക് മോഷണം ഉള്‍പ്പടെയുള്ള കേസുകള്‍ ചുമത്തിയാണ് കുട്ടിയെ അറസ്റ്റ് ചെയ്തത്. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.

കുട്ടിയുടെ പക്കല്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെടുത്തതായും പോലീസുകാര്‍ വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 20 ന് അറസ്റ്റ് ചെയ്ത കുട്ടി മൂന്ന് മാസമായി പാറ്റ്‌നയിലെ ബീര്‍ ജയിലില്‍ തടവില്‍കഴിയുകയായിരുന്നു.

For Arrest, Jail Of 14-Year-Old, 9 Police Personnel In Patna Suspended, Patna, News, Crime, Criminal Case, Police, Suspension, Arrest, Controversy, National

എന്നാല്‍ അറസ്റ്റ് ചെയ്യാനുള്ള കാരണം കടയിലെത്തിയ പോലീസുകാര്‍ക്ക് സൗജന്യമായി പച്ചക്കറി നല്‍കാത്തതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് പാറ്റ്‌ന ഐ.ജി നടത്തിയ അന്വേഷണത്തിലാണ് പോലീസുകാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് സംഭവത്തില്‍ ഉള്‍പ്പെട്ട ഒന്‍പത് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനും ഐ.ജി ഉത്തരവിട്ടിട്ടുണ്ട്.

Keywords: For Arrest, Jail Of 14-Year-Old, 9 Police Personnel In Patna Suspended, Patna, News, Crime, Criminal Case, Police, Suspension, Arrest, Controversy, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?