14 കാരിയെ 45 വയസുകാരന്‍ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയെ തേടി രക്ഷിതാവ് കാസര്‍കോട്ടെത്തി; നമ്പര്‍ ട്രേസ് ചെയ്ത കാസര്‍കോട്ടെ പോലീസിന് ലഭിച്ചത് നിരപരാധിയെ
കാസര്‍കോട്: (www.kasargodvartha.com 05.06.2018) ബീഹാറില്‍ നിന്നും 14 കാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയെ തേടി രക്ഷിതാവ് കാസര്‍കോട്ടെത്തി. ബീഹാര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇല്യാസ് അന്‍സാരി എന്നയാളുടെ നമ്പര്‍ ലഭിച്ചതും ഇയാള്‍ ഇപ്പോള്‍ കാസര്‍കോട്ടാണുള്ളതെന്നും വ്യക്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രക്ഷിതാവ് സ്വയം കാസര്‍കോട്ടെത്തി അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.
കാസര്‍കോട്ടെത്തിയ രക്ഷിതാവ് കാസര്‍കോട് ടൗണ്‍ പോലീസിലെത്തുകയും ബീഹാര്‍ പോലീസ് നല്‍കിയ നമ്പര്‍ കാസര്‍കോട് പോലീസിന് കൈമാറുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍ കുഞ്ഞബ്ദുല്ല നടത്തിയ അന്വേഷണത്തില്‍ ഇല്യാസ് അന്‍സാരി എന്നയാളെ കണ്ടെത്തി. എന്നാല്‍ നിരപരാധിയായ ഇല്യാസ് അന്‍സാരിയെയാണ് പോലീസിന് ലഭിച്ചത്. ബീഹാര്‍ സ്വദേശിയായ ഇയാള്‍ കാസര്‍കോട്ട് ജോലി ചെയ്തുവരികയായിരുന്നു. നിരപരാധിയാണെന്ന് വ്യക്തമായതോടെ ഇയാളെ പോലീസ് സമാധാനിപ്പിച്ച് വിട്ടയച്ചു.
ബീഹാര്‍ പോലീസ് കണ്ടെത്തിയ നമ്പര്‍ യഥാര്‍ത്ഥ പ്രതിയുടേതല്ലെന്ന് ഇതോടെ വ്യക്തമായി. ഇതോടെ രക്ഷിതാവ് തിരിച്ച് ബീഹാറിലേക്ക് തിരിച്ചിട്ടുണ്ട്. പോലീസിന്റെ ഭാഗത്തു നിന്നും എന്തു സഹായവും ഏതു സമയത്തുമുണ്ടാവുമെന്ന് കാസര്‍കോട് പോലീസ് രക്ഷിതാവിന് ഉറപ്പുനല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Father, Police, Kidnap-case, Complaint, Kidnapping case; Victim's father complained in Kasaragod police with a Phone number, Police traced, Innocent man held.
< !- START disable copy paste -->കാസര്‍കോട്ടെത്തിയ രക്ഷിതാവ് കാസര്‍കോട് ടൗണ്‍ പോലീസിലെത്തുകയും ബീഹാര്‍ പോലീസ് നല്‍കിയ നമ്പര്‍ കാസര്‍കോട് പോലീസിന് കൈമാറുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍ കുഞ്ഞബ്ദുല്ല നടത്തിയ അന്വേഷണത്തില്‍ ഇല്യാസ് അന്‍സാരി എന്നയാളെ കണ്ടെത്തി. എന്നാല്‍ നിരപരാധിയായ ഇല്യാസ് അന്‍സാരിയെയാണ് പോലീസിന് ലഭിച്ചത്. ബീഹാര്‍ സ്വദേശിയായ ഇയാള്‍ കാസര്‍കോട്ട് ജോലി ചെയ്തുവരികയായിരുന്നു. നിരപരാധിയാണെന്ന് വ്യക്തമായതോടെ ഇയാളെ പോലീസ് സമാധാനിപ്പിച്ച് വിട്ടയച്ചു.
ബീഹാര്‍ പോലീസ് കണ്ടെത്തിയ നമ്പര്‍ യഥാര്‍ത്ഥ പ്രതിയുടേതല്ലെന്ന് ഇതോടെ വ്യക്തമായി. ഇതോടെ രക്ഷിതാവ് തിരിച്ച് ബീഹാറിലേക്ക് തിരിച്ചിട്ടുണ്ട്. പോലീസിന്റെ ഭാഗത്തു നിന്നും എന്തു സഹായവും ഏതു സമയത്തുമുണ്ടാവുമെന്ന് കാസര്‍കോട് പോലീസ് രക്ഷിതാവിന് ഉറപ്പുനല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Father, Police, Kidnap-case, Complaint, Kidnapping case; Victim's father complained in Kasaragod police with a Phone number, Police traced, Innocent man held.
Powered by Info News For You

Comments
Post a Comment