ട്രാക്ടര്‍ കനാലിലേക്ക് മറിഞ്ഞു; 14 കര്‍ഷകസ്ത്രീകളുള്‍പ്പടെ 15 മരണം; 15 പേര്‍ക്ക് പരിക്ക്

ഹൈദരാബാദ്: (www.kvartha.com 24.06.2018) ട്രാക്ടര്‍ കനാലിലേക്ക് മറിഞ്ഞ് 14 കര്‍ഷക തൊഴിലാളി സ്ത്രീകളും ഒരു ആണ്‍കുട്ടിയും മരിച്ചു. പതിനഞ്ചു പേര്‍ക്ക് പരിക്കേറ്റു. തെലങ്കാനയിലെ യാദാരി ജില്ലയിലാണ് അപകടം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ചിലര്‍ ഗുരുതരാവസ്ഥയിലാണ്.

എതിര്‍ദിശയില്‍നിന്നു വന്ന വാഹനവുമായി കൂട്ടിമുട്ടാതിരിക്കാന്‍ വെട്ടിത്തിരിച്ചതിനിടെ ട്രാക്ടറിന്റെ നിയന്ത്രണം ഡ്രൈവര്‍ക്കു നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.


കര്‍ഷക തൊഴിലാളികള്‍ ട്രാക്ടറില്‍ സമീപത്തെ കൃഷിയിടങ്ങളിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിയായ ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്തു. വെലിഗോണ്ടയിലെ മുസി കനാലിലേക്കാണ് ട്രാക്ടര്‍ മറിഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Hyderabad, News, Dead, Farmers, Canal, Tractor, Telangana: 15 women die as tractor skids, falls in Musi river canal


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?