കട്ടിപ്പാറ കരിഞ്ചോല ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ 13 ആയി

കോഴിക്കോട്: (www.kvartha.com 17.06.2018) കട്ടിപ്പാറ കരിഞ്ചോല ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ 13 ആയി. കരിഞ്ചോല ഹസന്റെ ഭാര്യ ആസിയയുടെ മൃതദേഹമാണു കണ്ടെത്തിയത്. കാണാതായവരില്‍ ഇനി കരിഞ്ചോല ഉമ്മിണി അബ്ദുര്‍ റഹ് മാന്റെ ഭാര്യ നഫീസയെ മാത്രമാണ് ഇനി കണ്ടെത്താനുള്ളത്. ജിപിആര്‍എസ് സ്‌കാനര്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണു തിരച്ചില്‍ നടത്തുന്നത്.

കരിഞ്ചോല ഹസന്റെ മകള്‍ നുസ്രത്തിന്റെ മൃതദേഹം ശനിയാഴ്ച ലഭിച്ചിരുന്നു. നുസ്രത്തിന്റെ മകള്‍ റിന്‍ഷയുടെയും സഹോദരി റിഫയുടെയും മൃതദേഹം നേരത്തേ കണ്ടെത്തിയിരുന്നു. ഹസനും മറ്റൊരു മകള്‍ ജന്നത്തും അപകടത്തില്‍ മരിച്ചു. ഷംനയുടെ മകള്‍ നിയ ഫാത്ത്വിമയുടെ മൃതദേഹവും ശനിയാഴ്ച ലഭിച്ചു.

Death toll in Kozhikode landslip rises to 13, Kozhikode, News, Trending, Dead Body, Rain, Family, Kerala

ഉരുള്‍പൊട്ടലില്‍പ്പെട്ടു മരിച്ചവര്‍: വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല ഉമ്മിണി അബ്ദുര്‍ റഹ് മാന്‍ (60), അബ്ദുര്‍ റഹ് മാന്റെ മകന്‍ ജാഫര്‍ (35), ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിം (അഞ്ച്), കരിഞ്ചോല അബ്ദുള്‍ സലീമിന്റെ മക്കളായ ദില്‍ന ഷെറിന്‍ (ഒമ്പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്), കരിഞ്ചോല ഹസന്‍ (65), ഭാര്യ ആസിയ, ഹസന്റെ മകള്‍ ജന്നത്ത് (17), ഹസന്റെ മകള്‍ നുസ്രത്ത്, പേരക്കുട്ടികളായ റിഫ മറിയം (ഒന്നര വയസ്), റിന്‍ഷ, ഷംനയുടെ മകള്‍ നിയ ഫാത്ത്വിമ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Death toll in Kozhikode landslip rises to 13, Kozhikode, News, Trending, Dead Body, Rain, Family, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?