കര്‍ണാടക സിഇടി എന്‍ട്രന്‍സ്: കാസര്‍കോട് സ്വദേശിക്ക് 13-ാം റാങ്ക്
കാസര്‍കോട്: (www.kasargodvartha.com 02.06.2018) കര്‍ണാടക സിഇടി എന്‍ട്രന്‍സ് പരീക്ഷയില്‍ 13-ാം റാങ്ക് നേടി നാടിന് അഭിമാനമായി കാസര്‍കോട് സ്വദേശി. മംഗളൂരുവിലെ പി എ കോളജ് അഡ്മിനിസ്‌ട്രേറ്ററായ തളങ്കര സിറാമിക്സ് റോഡില്‍ 'അബ്ര'യില്‍ കെ എം ഹനീഫിന്റെയും ജുവൈരിയയുടേയും മകന്‍ കെ എം മുഹമ്മദാണ് എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച നേട്ടം കരസ്ഥമാക്കിയത്.
നേരത്തെ നിരവധി പരീക്ഷകളില്‍ മികവ് പുലര്‍ത്തിയ മുഹമ്മദ് ബംഗളൂരുവിലെ സരള ബിര്‍ള അക്കാദമിയില്‍ ഐസിഎസ്ഇ പത്താംതരത്തില്‍ 96.6 ശതമാനം മാര്‍ക്ക് നേടിയിട്ടുണ്ട്. തെലങ്കാനയിലെ ഒന്നാം വര്‍ഷ പ്രീ യൂണിവേഴ്സിറ്റി (പി യു സി) ബോര്‍ഡ് പരീക്ഷയില്‍ ഹൈദരാബാദിലെ നാരായണ ജൂനിയര്‍ കോളജില്‍ നിന്ന് 470 ല്‍ 466 മാര്‍ക്ക് നേടി സംസ്ഥാന തലത്തില്‍ രണ്ടാം റാങ്കും ഈ കൊച്ചുമിടുക്കന്‍ കരസ്ഥമാക്കിയിരുന്നു. നേരത്തെ ആന്ധ്രപ്രദേശ് സിഇടി എന്‍ട്രന്‍സ് പരീക്ഷയില്‍ ഇരുന്നൂറാം റാങ്ക് നേടിയിരുന്നു.
1000ല്‍ 985 മാര്‍ക്ക് നേടി 98.5 ശതമാനത്തോടെ പ്ലസ്ടു വിജയിച്ച മുഹമ്മദ് ജെഇഇ മെയിന്‍സ് എന്‍ട്രന്‍സ് എക്സാമില്‍ അഖിലേന്ത്യാ തലത്തില്‍ 1354 റാങ്കും പിന്നീട് ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് 450ല്‍ 347 മാര്‍ക്കും മണിപ്പാല്‍ എന്‍ട്രന്‍സില്‍ അഖിലേന്ത്യാതലത്തില്‍ 196-ാം റാങ്കും നേടിയിരുന്നു. വിജയത്തോടെ രാജ്യത്തെ എല്ലാ എന്‍ഐടിയിലേക്കുമുള്ള പ്രവേശനത്തിന് അര്‍ഹത നേടിയിരിക്കുകയാണ് മുഹമ്മദ്. ജുഹൈന, നിഹാഫ് എന്നിവര്‍ സഹോദരങ്ങളാണ്.
Related News: കാസര്‍കോട് സ്വദേശിക്ക് തെലങ്കാന സംസ്ഥാന പിയുസി പരീക്ഷയില്‍ രണ്ടാം റാങ്ക്
Keywords: Kerala, kasaragod, news, Karnataka, Examination, Entrance Exam, Mangalore, National, Rank, KM Muhammed got 13th rank in Karnataka CET Entrance exam

Powered by Info News For You

Comments
Post a Comment