12 വയസ്സുകാരന്‍ രണ്ടുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; കുട്ടിക്കുറ്റവാളി അശ്ലീല വീഡിയോകള്‍ക്ക് അടിമ

നോയിഡ: (www.kvartha.com 09.06.2018) ഭാരതമന:സ്സാക്ഷിയെ ഞെട്ടിച്ച് വീണ്ടുമൊരു പീഡനവാര്‍ത്ത. 12 വയസുകാരന്‍ 2 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വാര്‍ത്തയാണ് രാജ്യത്തെ ഞെട്ടിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. പ്രതിയായ 12 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

രണ്ട് ദിവസം മുമ്പ് നോയിഡയിലെ ഒരു അമ്പലത്തിന് സമീപമുള്ള വയലില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടി ബലാത്സംഗത്തിനിരയായതായി പോലീസ് പറഞ്ഞു.


ബുധനാഴ്ച രാവിലെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് 14 മണിക്കൂറിന് ശേഷമാണ് കുട്ടിയുടെ മൃതദേഹം പ്രദേശത്തുള്ള ഒരു വയലില്‍ നിന്നും കണ്ടെത്തുന്നത്. വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ പ്രദേശത്തെ ആളൊഴിഞ്ഞ വയലിലേക്ക് എടുത്തുകൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ പ്രതി എടുത്തുകൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ വീട്ടിലെ സിസി ടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കുട്ടി കരയാന്‍ തുടങ്ങിയപ്പോള്‍ ഇത് നാട്ടുകാര്‍ കേള്‍ക്കുമെന്ന ഭയത്തിലാണ് പ്രതി കുട്ടിയെ കല്ലുകൊണ്ട് തുടരെ തുടരെ മര്‍ദിച്ച് അവശയാക്കിയത്. കുട്ടിയുടെ ഒരു കണ്ണ് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. പിന്നീട് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ബലാത്സംഗം പരാമര്‍ശിച്ചിട്ടില്ല. പ്രതി അശ്ലീല വീഡിയോകള്‍ക്ക് അടിമയാണെന്നാണ് റിപ്പോര്‍ട്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, Uttar Pradesh, Abuse, Child, Noida, Murder, 12-year-old boy held for murdering two-year-old girl in Noida


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?