താടിവച്ചവരെല്ലാം തീവ്രവാദിയാകുമോ? ഉസ്മാന്റെ ഭാര്യ ഫെബിന ചോദിക്കുന്നു; 12 വര്‍ഷമായി ഒപ്പം താമസിക്കുന്ന താന്‍ പോലും കണ്ടെത്താത്ത തീവ്രവാദ ബന്ധമാണ് മുഖ്യമന്ത്രിയും മറ്റുള്ളവരും കണ്ടെത്തിയിരിക്കുന്നത്
ആലുവ: (www.kvartha.com 07.06.2018) എടത്തലയില്‍ കഴിഞ്ഞദിവസം നിര്‍ത്തിയിട്ടിരുന്ന ബൈക്കിനെ ഇടിച്ചുതെറിപ്പിച്ച പോലീസുകാരോട് കയര്‍ത്തുസംസാരിച്ചതിന് ഉസ്മാന്‍ എന്നയാള്‍ പോലീസ് മര്‍ദനത്തിന് ഇരയായ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ കുടുംബം രംഗത്ത്.
പന്ത്രണ്ടുവര്‍ഷമായി ഒപ്പം താമസിക്കുന്ന താന്‍ പോലും കണ്ടെത്താത്ത തീവ്രവാദ ബന്ധമാണ് ഉസ്മാനില്‍ മുഖ്യമന്ത്രിയും മറ്റുള്ളവരും കണ്ടെത്തിയിരിക്കുന്നതെന്ന് ഭാര്യ ഫെബിന പറയുന്നു. വിവാഹത്തിനു മുന്‍പ് മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും തീവ്രവാദ ബന്ധം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. താടിവച്ചവരെല്ലാം തീവ്രവാദികളാണെന്നാണോ ഇവര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ പള്ളീല്‍ അച്ചന്മാരും സ്വാമിമാരും തീവ്രവാദികളാകണമല്ലോ? പാവങ്ങളായതിനാല്‍ തങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും അവര്‍ ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു. തനിക്ക് മരുന്നുവാങ്ങിനല്‍കിയ ശേഷം നോമ്പുതുറയ്ക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ പുറത്തേക്ക് പോയ മകനോടാണ് പോലീസ് ഇത്തരത്തില്‍ ക്രൂരത കാണിച്ചതെന്ന് ഉസ്മാന്റെ മാതാവ് ഫാത്ത്വിമയും പറഞ്ഞു.
അതിനിടെ, മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗത്തെ പരിഹസിച്ച് കഴിഞ്ഞദിവസം സമരരംഗത്തുണ്ടായിരുന്ന ഇസ്മഈല്‍ എന്ന 'ബോംബ് ഇസ്മഈലും' രംഗത്തെത്തി. പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിക്കു വേണ്ടിയാണ് താന്‍ ബസ് കത്തിച്ചതെന്നാണല്ലോ പറയുന്നത്. ആ മഅ്ദനിയെ പിണറായി വിജയന് ജയിലില്‍ പോയി കാണാം, സ്‌റ്റേജിലേക്ക് ക്ഷണിച്ച് ഒരുമിച്ചിരിക്കാം, തെരെഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കാം. എന്നാല്‍ തന്റെ മൂത്താപ്പയുടെ മകന്റെ പ്രശ്‌നത്തില്‍ താന്‍ പ്രതിഷേധിച്ചതാണോ കുറ്റമായത്? കളമശേരി ബസ് കത്തിക്കല്‍ കേസില്‍ തന്നെ പ്രതിചേര്‍ത്തിട്ടുണ്ട്. എന്നാല്‍ താന്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിട്ടില്ലെന്നും ഇസ്മഈല്‍ പ്രതികരിച്ചു.
ആലുവ ഡി.വൈ.എസ്.പി അടക്കമുള്ളവര്‍ തന്നോട് ഈ കേസിന്റെ പേരും പറഞ്ഞ് കൈക്കൂലി വാങ്ങുന്നു. കഴിഞ്ഞയാഴ്ച ഡി.വൈ.എസ്.പി 10,000 രൂപയും സസ്‌പെന്‍ഷനിലായ ഓഫീസര്‍ക്ക് 5000 രൂപയും അടക്കം 32,000 രൂപയാണ് കൈക്കൂലിയായി നല്‍കിയത്. എന്നിട്ടും താന്‍ തീവ്രവാദിയാണെന്ന് പറയുന്നുണ്ടെങ്കില്‍ അങ്ങനെതന്നെയാണെന്നും ഇസ്മഈ പറഞ്ഞു.

Keywords: Usman's family's Response on Edathala issue, Aluva, News, Trending, Police, attack, Family, Criticism, Kerala.
Powered by Info News For You

Comments
Post a Comment