നിപ പേടി മാറുന്നില്ല; കോഴിക്കോട്ട് പൊതുപരിപാടികള്‍ക്ക് നിയന്ത്രണം; സ്‌കൂള്‍ തുറക്കുന്നത് 12 വരെ നീട്ടി, പി എസ് സി കൂടിക്കാഴ്ച മാറ്റിവെച്ചു
കോഴിക്കോട്: (www.kvartha.com 02/06/2018) നിപ വൈറസ് ആശങ്ക പടര്‍ത്തുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണമേര്‍പ്പെടുത്തി. പൊതുപരിപാടികള്‍ നടത്തുന്നത് തടയാനും സ്‌കൂള്‍ തുറക്കുന്നത് ഈ മാസം പന്ത്രണ്ടു വരെ നീട്ടാനും തീരുമാനിച്ചു. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ജൂണ്‍ അഞ്ചിന് സ്‌കൂള്‍ തുറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. നേരത്തെ മെയ് 31 വരെ പൊതുപരിപാടികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് തുടരാനും തീരുമാനമായിട്ടുണ്ട്.
നിപാ വൈറസ് ബാധയുടെ രണ്ടാം വേവ് പ്രകടമായ പശ്ചാത്തലത്തിലാണ് നിയന്ത്രണ നടപടികള്‍ തുടരാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. വയനാട് ജില്ലയിലെ സ്‌കൂളുകള്‍ വെള്ളിയാഴ്ച തുറന്നെങ്കിലും അഞ്ചു വരെ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിദ്യാഭ്യാസ വകുപ്പിലെ വിവിധ തസ്തികളില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂകളും മാറ്റിവെച്ചിട്ടുണ്ട്. മലപ്പുറം ജില്ല വിദ്യാഭ്യാസ വകുപ്പിലെ എല്‍ പി സ്‌കൂള്‍ അസിസ്റ്റന്റ് തസ്തിക ഉള്‍പ്പെടെ എല്ലാ തസ്തികകളിലേക്കുള്ള ഇന്റര്‍വ്യൂവാണ് ജൂലൈ മാസത്തിലേക്ക് മാറ്റിയത്.
ഈ മാസം ആറ്, ഏഴ്, എട്ട്, 12, 13 തീയതികളിലായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഓഫീസില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂവാണ് മാറ്റിയത്. ജൂണ്‍ ആറ്, ഏഴ്, എട്ട് തീയതികളിലായി കോഴിക്കോട് മേഖല ഓഫീസില്‍ നടത്താനിരുന്ന ലീഗല്‍ മെട്രോളജി വകുപ്പിലെ ഇന്‍സ്പെക്ടര്‍ തസ്തികയുടെ ഇന്റര്‍വ്യൂവും ജൂലൈ മാസത്തിലേക്ക് മാറ്റി.
ഈ തീയതികളില്‍ കോഴിക്കോട് ജില്ലാ ഓഫീസിലും ജൂണ്‍ 12, 13 തീയതികളില്‍ കോഴിക്കോട് മേഖല ഓഫീസിലും നടത്താനിരുന്ന കാസര്‍കോട്് ജില്ലാ എല്‍പി സ്‌കൂള്‍ അസിസ്റ്റന്റ് തസ്തികയുടെ ഇന്റര്‍വ്യൂ അതേ തീയതികളില്‍ കാസര്‍കോട് ജില്ലാ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഓഫീസില്‍ വെച്ച് നടത്തും.

Keywords: Kerala, Kozhikode, News, Health, Trending, Programme, Examination, school, Education, Nipah: School opening date and PSC interviews postponed in Kozhikod
Powered by Info News For You

Comments
Post a Comment