ഒമാനില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണു നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു; മൃതദേഹം വിട്ടുകിട്ടാന്‍ അടയ്‌ക്കേണ്ടത് 12 ലക്ഷം
പന്തളം: (www.kvartha.com 16.06.2018) ഒമാനില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണു നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ചികിത്സയിലായിരുന്ന ആശുപത്രിയില്‍ നിന്നു മൃതദേഹം വിട്ടുകിട്ടാന്‍ അടയ്‌ക്കേണ്ടത് 12 ലക്ഷം. തുമ്പമണ്‍ മുള്ളുപാലയ്ക്കല്‍ അനു ശിവരാമന്‍ (30) ആണ് ചികിത്സയ്ക്കിടെ മരിച്ചത്. അഞ്ചു മാസം മുന്‍പാണ് അനുവിന് അപകടം സംഭവിച്ചത്.
അപകടത്തെ തുടര്‍ന്ന് അനുവിനെ നാട്ടില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ മാതാപിതാക്കളും ഭാര്യയും രണ്ടു പെണ്‍മക്കളും അടങ്ങുന്ന കുടുംബത്തിന് അനുവിന്റെ ചികിത്സാ ചെലവ് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. ചികിത്സയ്ക്കായി 29 ലക്ഷത്തോളം രൂപ വേണ്ടിവന്നു. അതില്‍ 17 ലക്ഷത്തോളം രൂപ സുമനസുകളുടെ സഹായത്തോടെ അടച്ചു.
തുടര്‍ചികില്‍സയ്ക്കു പണം സ്വരൂപിക്കുന്നതിനു പഞ്ചായത്ത് പ്രസിഡന്റ് സഖറിയ വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തോമസ് ടി. വര്‍ഗീസ്, രഘു പെരുമ്പുളിക്കല്‍, ബാബു വര്‍ഗീസ്, ഉമ്മന്‍ ചക്കാലയില്‍, കെ. പി. മോഹനന്‍, പ്രൊഫ. തുമ്പമണ്‍ രവി എന്നിവരുടെ നേതൃത്വത്തില്‍ തുമ്പമണ്ണിലെ 13 വാര്‍ഡുകളിലെയും അംഗങ്ങളുടെയും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെയും സഹകരണത്തോടെ ശനിയാഴ്ച മുതല്‍ എല്ലാ വീടുകളും സന്ദര്‍ശിച്ചു ചികിത്സാ സഹായം സ്വരൂപിക്കാന്‍ തയാറെടുപ്പു നടത്തി വരവെയാണ് വെള്ളിയാഴ്ച രണ്ടു മണിയോടെ അനുവിന്റെ മരണം സംഭവിക്കുന്നത്. സംസ്‌കാരം പിന്നീട്. ഭാര്യ : ബിന്ദു. മക്കള്‍ : ആര്യനന്ദ, അളകനന്ദ. മാതാവ്. ലളിത എസ്. നായര്‍.
എന്നാല്‍ അനുവിന്റെ മൃതദേഹം വിട്ടു കിട്ടണമെങ്കില്‍ ചികിത്സാച്ചെലവിന്റെ ബാക്കി തുകയായ 12 ലക്ഷം രൂപ ആശുപത്രിയില്‍ അടയ്ക്കണം. അതിനായുള്ള ശ്രമത്തിലാണ് ഇപ്പോള്‍ നാട്ടുകാര്‍.

Keywords: Youth dead during treatment, News, Treatment, hospital, Dead, Dead Body, Oman, Accident, Family, Kerala.
Powered by Info News For You

Comments
Post a Comment