ചെങ്ങന്നൂരിലെ തിളക്കമാര്‍ന്ന വിജയത്തിന് പിന്നാലെ സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പിലും ചെങ്കൊടി പാറിച്ച് എല്‍ ഡി എഫ്; 12 സീറ്റുകളില്‍ എല്‍ ഡി എഫ് വിജയിച്ചപ്പോള്‍ ഏഴിടത്ത് യു ഡി എഫിന് മേല്‍കൈ
തിരുവനന്തപുരം: (www.kvartha.com 01.06.2018) ചെങ്ങന്നൂരിലെ തിളക്കമാര്‍ന്ന വിജയത്തിന് പിന്നാലെ സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പിലും ചെങ്കൊടി പാറിച്ച് എല്‍.ഡി.എഫ്. 12 സീറ്റുകളില്‍ എല്‍.ഡി.എഫ് വിജയിച്ചപ്പോള്‍ ഏഴിടത്ത് യു.ഡി.എഫിന് മേല്‍കൈ. ഇതില്‍ മൂന്ന് സീറ്റ് യു.ഡി.എഫില്‍ നിന്നും എല്‍.ഡി.എഫ് പിടിച്ചെടുത്തപ്പോള്‍ ഇടതുമുന്നണിയുടെ മൂന്ന് സീറ്റ് യു.ഡി.എഫും സ്വന്തമാക്കി.
പത്തനംതിട്ടയിലെ രണ്ട് വാര്‍ഡുകളും തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ പഞ്ചായത്തിലെ കരുവിലാഞ്ചി വാര്‍ഡും യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു. എറണാകുളം ജില്ലയിലെ പള്ളിപ്പുറം പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡും മലപ്പുറം പോത്തുകല്ല് പഞ്ചായത്തിലെ ഏഴാം വാര്‍ഡ്, പത്തനംതിട്ടിയിലെ ഒരു വാര്‍ഡ് എന്നിവയാണ് യു.ഡി.എഫ് പിടിച്ചെടുത്തത്.
അതേസമയം, കൊല്ലം കോര്‍പ്പറേഷനിലെ അമ്മന്‍നട ഡിവിഷനില്‍ മൂന്നാമതായത് ബി.ജെ.പിക്ക് തിരിച്ചടിയായി. കഴിഞ്ഞ തവണ ഇവിടെ രണ്ടാം സ്ഥാനത്തായിരുന്നു ബി.ജെ.പി. സി.പി.എം സ്ഥാനാര്‍ഥി ചന്ദ്രികാദേവി 242 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ബി ജെ പിയെ തറപറ്റിച്ചത് . യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഒ. ജയശ്രീ 1095 വോട്ടുകളോടെ രണ്ടാമതെത്തി. ബി.ജെ.പി സ്ഥാനാര്‍ത്ഥി പി. ഗംഗയ്ക്ക് 806 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
കണ്ണൂര്‍ ഉളിക്കല്‍ പഞ്ചായത്തിലെ കതുവാപ്പറമ്പ് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ ജെസി ജയിംസ് വിജയിച്ചു (ഭൂരിപക്ഷം-258). കോണ്‍ഗ്രസ് അംഗമായിരുന്ന ഷെനി ആനിക്കുഴിക്കാട്ടിലിന്റെ നിര്യാണത്തെത്തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
ഇരിട്ടി നഗരസഭയിലെ ആട്ട്യലം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ കെ.അനിത വിജയിച്ചു. (ഭൂരിപക്ഷം-253). സിപിഎം അംഗമായിരുന്ന വി.അനിത സര്‍ക്കാര്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്നു രാജി വച്ച ഒഴിവിലായിരുന്നു ഉപതെരഞ്ഞെടുപ്പ്.
പാപ്പിനിശ്ശേരി പഞ്ചായത്തിലെ ധര്‍മക്കിണര്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ എം.സീമ വിജയിച്ചു. (ഭൂരിപക്ഷം-478). സിപിഎം അംഗമായിരുന്ന കണ്ടേന്‍ മുകേഷ് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്നു രാജി വച്ച ഒഴിവിലായിരുന്നു ഉപതെരഞ്ഞെടുപ്പ്.
പാലക്കാട് കുഴല്‍മന്ദം ബ്ലോക്കിലെ കോട്ടായി ഡിവിഷന്‍ എല്‍എഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ കെ. ജയരാജനാണ് വിജയിച്ചത് (ഭൂരിപക്ഷം- 1403). സിപിഎം അംഗം എ.എസ്. അനീഷ് മരിച്ചതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കോഴിക്കോട് ഉള്ളിയേരി പഞ്ചായത്ത് 12-ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. സിപിഎമ്മിന്റെ രമ കൊട്ടാരത്തില്‍ 274 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എല്‍ഡിഎഫ് ആണു പഞ്ചായത്ത് ഭരിക്കുന്നത്. കൊയിലാണ്ടി നഗരസഭയിലെ പതിനഞ്ചാം വാര്‍ഡിലും എല്‍ഡിഎഫ് തന്നെയാണു വിജയിച്ചത്.

Keywords: By polls in local body election, Thiruvananthapuram, News, Politics, UDF, LDF, Pathanamthitta, Malappuram, Kerala.
Powered by Info News For You

Comments
Post a Comment