11 ാം വയസില്‍ പിതാവിനെ കൊലപ്പെടുത്തി തുടക്കം, പോലീസിന്റെ വെടിയുണ്ടയില്‍ ഒടുക്കം; തലസ്ഥാനത്ത് ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട അധോലോക നായകന്റെ കഥ
ന്യൂഡല്‍ഹി: (www.kvartha.com 10.06.2018) പിതാവിനെ കൊലപ്പെടുത്തി തുടങ്ങി അധോലോക നായക പരിവേഷത്തില്‍ വിലസി. ഓടുവില്‍ പോലീസിന്റെ വെടിയുണ്ടയില്‍ ഒടുങ്ങി. കഴിഞ്ഞ ദിവസം ഡല്‍ഹി പോലീസുമായുള്ള ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട അധോലോക നേതാവ് രാജേഷ് ഭാരതിയുടെ കാര്യമാണ് പറഞ്ഞുവരുന്നത്.
11ാം വയസ്സില്‍ സ്വന്തം പിതാവിനെ വധിച്ചുകൊണ്ടാണ് രാജേഷ് തന്റെ ക്രിമിനല്‍ ജീവിതം ആരംഭിക്കുന്നത്. 1993 മെയ് മാസത്തിലായിരുന്നു സംഭവം. തുടര്‍ന്ന് ജീവിതം ജുവനൈല്‍ ഹോമില്‍. ചൂതാട്ടത്തില്‍ നിന്ന് വിലക്കിയതിനാണ് രാജേഷ് തന്റെ പിതാവിന് നേരെ നിറയൊഴിച്ചത്.
ശനിയാഴ്ച്ച രാവിലെയാണ് പോലീസ് രാജേഷിനെ വെടിവെപ്പിലൂടെ വധിച്ചത്. എന്നാല്‍ ഇത് പോലീസുമായുള്ള രാജേഷിന്റെ ആദ്യത്തെ ഏറ്റുമുട്ടലല്ല. 2011 മാര്‍ച്ച് എട്ടിന് സൗത്ത് ഡല്‍ഹിയിലെ രങ്ക്പുരി പഹാടിയില്‍ രാജേഷിന്റെയും കൂട്ടോളികളുടെയും യോഗം നടക്കുന്ന സ്ഥലം പോലീസ് വളഞ്ഞിരുന്നു. അന്ന് ഏറെ നേരത്തെ ഏറ്റുമുട്ടലിനും വെടിവെപ്പിനും ശേഷമാണ് പോലീസിന് രാജേഷിനെ അറസ്റ്റ് ചെയ്യാനായത്. ഡല്‍ഹിയിലെ ഒരു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യമായി 35 ലക്ഷം ഈടാക്കിയ സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഇത്.
അധോലോക നായകന്മാരുടെ ജീവിതം പറയുന്ന സിനിമകളാണ് രാജേഷിന്റെ അധോലോക ജീവിത്തെ സ്വാധീനിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇത്തരം സിനിമകളുടെ കടുത്ത ആരാധകനായിരുന്നു രാജേഷ്. പ്രമുഖരെ ഭീഷണിപ്പെടുത്തി ഫോണ്‍ ചെയ്ത ശേഷം അവരുടെ വീടുകളില്‍ സ്വന്തം ഗ്യാങ്ങിന്റെ പേരില്‍ ലഘുലേഖകള്‍ വിതരണം ചെയ്യുന്നത് ഇവരുടെ രീതിയായിരുന്നു. ഇത് തങ്ങള്‍ ഒരു ഹിന്ദി സിനിമയില്‍ കണ്ടതാണ് എന്നായിരുന്നു രാജേഷിന്റെ കൂട്ടാളി പറഞ്ഞത്.
കാര്‍ മോഷണത്തിലൂടെ തുടങ്ങിയ ഭാരതിയുടെ സംഘം പിന്നീട് തട്ടികൊണ്ടുപോകലുകളിലും ഭീഷണിപ്പെടുത്തി പണം തട്ടലിലും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ ആയ ഛോട്ടാ ഷക്കീലുമായി തനിക്കുള്ള ബന്ധത്തെ കുറിച്ച് രാജേഷ് എപ്പോഴും വീമ്പ് പറയാറുണ്ടായിരുന്നു. ഡി കമ്പനി ആയിരുന്നു എന്നും രാജേഷിന്റെ സ്വപ്‌ന ടീം. തന്റെ സ്വപ്‌നങ്ങള്‍ക്കനുസരിച്ച് തന്റെ ടീം വളരാത്തതില്‍ അവസാനകാലത്ത് ദുഖിതനായിരുന്നത്രേ രാജേഷ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, News, India, National, Police, King, Death, Encounter, Gangster Rajesh Bharti boasted of D-Company links, used names like Chhota Shakeel to terrorise targets

Powered by Info News For You

Comments
Post a Comment