തെങ്ങ് കടപുഴകിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു; കാലവര്‍ഷക്കെടുതിയില്‍ മരണം 11; ഇടുക്കി ജില്ലയില്‍ തിങ്കളാഴ്ച്ച(11/06/18) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
പത്തനംതിട്ട: (www.kvartha.com 10.06.2018) തെങ്ങുവീണ് പരിക്കേറ്റ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. പത്തനംതിട്ട ആറന്മുള്ള പാറപ്പാട്ട് അജീശിന്റെ മകള്‍ അക്ഷയ് (എട്ട്) ആണ് മരിച്ചത്. ശനിയാഴ്ചയാണ് തെങ്ങ് വീണ് പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇതോടെ കാലവര്‍ഷകെടുതിയില്‍ മരിച്ചവരുടെ എണ്ണം 11 ആയി ഉയര്‍ന്നു.
രാവിലെ തിരുവനന്തപുരം കഴക്കൂട്ടത്ത് പൊട്ടിവീണ വൈദ്യുത ലൈനില്‍ തട്ടി കാട്ടായികോണം ശാസ്താവട്ടം സ്വദേശി ശശിധരന്‍ മരിച്ചിരുന്നു. തിരുവനന്തപുരത്തും കണ്ണൂരിലും മൂന്നു വീതവും കാസര്‍കോട് രണ്ടും കോഴിക്കോട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓരോ മരണങ്ങളുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ശക്തമായ മഴ തുടരുന്ന ഇടുക്കി ജില്ലയില്‍യില്‍ പ്രൊഫഷനല്‍ കോളജുകള്‍ ഒഴികെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
നേരത്തെ, ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു. നാലുമീറ്റര്‍ ഉയരത്തില്‍ വരെ തിരമാലകള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Pathanamthitta, News, Rain, Death, Death Toll, Education, Idukki, Leave, Heavy Rain; One more death reported; Death toll reaches 11; Leave announced for educational institutuions in Idukki

Powered by Info News For You

Comments
Post a Comment