സംസ്ഥാനത്ത് തകര്‍ത്ത് പെയ്ത് പേമാരി; മരണസംഖ്യ 10 ആയി; ബുധനാഴ്ച്ച വരെ ശക്തമായ മഴ തുടരും; കടലാക്രമണം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: (www.kvartha.com 10.06.2018) സംസ്ഥാനത്ത് തകര്‍ത്ത് പെയ്യുന്ന പേമാരിയില്‍ മരണസംഖ്യ പത്തായി. ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാകുമെന്നും മത്സ്യത്തൊഴിലാളികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
തിരുവനന്തപുരം കാട്ടായിക്കോണം ശാസ്തവട്ടത്ത് വൈദ്യുത ലൈന്‍ തട്ടി ഒരാള്‍ മരിച്ചു. ശാസ്തവട്ടം സ്വദേശി ശശിധരന്‍(75) ആണ് മരിച്ചത്. ഇതോടെ കാലവര്‍ഷക്കെടുതിയില്‍ മരണം 10 ആയി. തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകുമെന്നും കേരള-ലക്ഷദ്വീപ് തീരത്ത് 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നാലര മീറ്റര്‍ ഉയരത്തില്‍ വരെ തിരമാലകള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരപ്രദേശത്തുള്ളവര്‍ക്ക് കര്‍ശന ജാഗ്രതനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thiruvananthapuram, News, Rain, Death Toll, Weather, Climate, Heavy rain continues in kerala; Death toll reaches 10

Powered by Info News For You

Comments
Post a Comment