ഭര്‍ത്താവിനെ ഉപേക്ഷിച്ച് മകളുമായി കാമുകനൊപ്പം പോയ സുനിതയെ കാണാതായിട്ട് 10 ദിവസം
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.06.2018) ഗള്‍ഫുകാരനായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് നാലര വയസുള്ള മകളുമായി കാമുകനോടൊപ്പം ഒളിച്ചോടിയ സുനിത (24)യെ ഇതുവരെയും കണ്ടെത്താനായില്ല. 10 ദിവസം മുമ്പാണ് പരപ്പ എടത്തോട് സ്വദേശിനിയും കണ്ണൂര്‍ സ്‌കൈ പാലസിലെ അക്കൗണ്ടന്റുമായ സുനിത ഇതേ സ്ഥാപനത്തിലെ ഓപ്പറേഷന്‍ മാനേജര്‍ മൂവാറ്റുപുഴ പെരുമ്പാവൂരിലെ രാഘവന്റെ മകന്‍ മഠത്തില്‍ ജിത്തു(44)വിനോടൊപ്പം ഒളിച്ചോടിയത്.
സംഭവം സംബന്ധിച്ച് ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെയും ഇവര്‍ എവിടെയുണ്ടെന്നതിന് ഒരു സൂചനയും ലഭിച്ചിട്ടില്ല. അതേ സമയം സുനിതയുടെ ഫോണ്‍ കോഴിക്കോട് ടവര്‍ പരിധിയില്‍ വെച്ച് സ്വിച്ച്ഡ് ഓഫ് ആവുകയായിരുന്നു. ഇതിനു ശേഷം ഇവര്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചിട്ടില്ല.
സുനിതയെയും കുഞ്ഞിനെയും കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനാല്‍ ഇവര്‍ ചതിക്കുഴിയില്‍ പെട്ടുവോ എന്ന ആശങ്കയാണ് ബന്ധുക്കള്‍ക്ക്. ഭര്‍ത്താവ് അമ്പലത്തറയിലെ രതീഷിന് മൊബൈല്‍ ഫോണില്‍ ശബ്ദസന്ദേശം അയച്ചശേഷമാണ് സുനിത കുഞ്ഞുമായി ജിത്തുവിനോടൊപ്പം ഒളിച്ചോടിയത്. നാലരവയസുകാരിയായ മകള്‍ ഇവര്‍ക്കൊപ്പമുള്ളതാണ് വീട്ടുകാരുടെ ആശങ്ക ഏറെയും. തങ്ങള്‍ രാജ്യം വിട്ടുപോകും എന്നായിരുന്നു ഇവര്‍ ശബ്ദസന്ദേശത്തില്‍ രതീഷിനോട് പറഞ്ഞിരുന്നത്. എന്നാല്‍ പോലീസിന്റെ അന്വേഷണത്തില്‍ ജിത്തുവിനും സുനിതക്കും കുഞ്ഞിനും പാസ്‌പോര്‍ട്ട് പോലുമില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
വേണ്ടത്ര സാമ്പത്തിക അടിത്തറ ഇല്ലാത്ത ഇരുവരും ഉള്ള ജോലിയും രാജിവെച്ചാണ് ഒളിച്ചോടിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ബന്ധുക്കള്‍ കടുത്ത ആശങ്കയിലാണ്. സുനിത ചതിയില്‍പെട്ടതായി ഉറപ്പായതോടെ കുഞ്ഞിന് ഒന്നും സംഭവിക്കരുതേ എന്ന പ്രാര്‍ത്ഥനയിലാണ് ബന്ധുക്കള്‍.
Related News:
ഭര്‍ത്താവ് നാട്ടിലേക്ക് മടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കെ കാമുകനുമായി ഒളിച്ചോടിയ യുവതി ഭര്‍ത്താവിനയച്ച ശബ്ദസന്ദേശം പുറത്ത്
സുനിതയുടെ ഒളിച്ചോട്ടം; കൂടെപ്പോയ ജിത്തുവിന് ബന്ധുക്കളില്ല, പാസ്‌പോര്‍ട്ടില്ല, മൊബൈല്‍ ഫോണുമില്ല; പോലീസ് അന്വേഷണത്തില്‍ ജിത്തുവിനെ കുറിച്ച് പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍, ഇതോടെ യുവതി ചതിയില്‍പെട്ടുവെന്ന പേടിയില്‍ ബന്ധുക്കള്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, Complaint, Police, Case, Investigation, Mobile Phone, Lover, Eloped, 10 Days of Sunitha's missing.
< !- START disable copy paste -->സംഭവം സംബന്ധിച്ച് ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെയും ഇവര്‍ എവിടെയുണ്ടെന്നതിന് ഒരു സൂചനയും ലഭിച്ചിട്ടില്ല. അതേ സമയം സുനിതയുടെ ഫോണ്‍ കോഴിക്കോട് ടവര്‍ പരിധിയില്‍ വെച്ച് സ്വിച്ച്ഡ് ഓഫ് ആവുകയായിരുന്നു. ഇതിനു ശേഷം ഇവര്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചിട്ടില്ല.
സുനിതയെയും കുഞ്ഞിനെയും കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനാല്‍ ഇവര്‍ ചതിക്കുഴിയില്‍ പെട്ടുവോ എന്ന ആശങ്കയാണ് ബന്ധുക്കള്‍ക്ക്. ഭര്‍ത്താവ് അമ്പലത്തറയിലെ രതീഷിന് മൊബൈല്‍ ഫോണില്‍ ശബ്ദസന്ദേശം അയച്ചശേഷമാണ് സുനിത കുഞ്ഞുമായി ജിത്തുവിനോടൊപ്പം ഒളിച്ചോടിയത്. നാലരവയസുകാരിയായ മകള്‍ ഇവര്‍ക്കൊപ്പമുള്ളതാണ് വീട്ടുകാരുടെ ആശങ്ക ഏറെയും. തങ്ങള്‍ രാജ്യം വിട്ടുപോകും എന്നായിരുന്നു ഇവര്‍ ശബ്ദസന്ദേശത്തില്‍ രതീഷിനോട് പറഞ്ഞിരുന്നത്. എന്നാല്‍ പോലീസിന്റെ അന്വേഷണത്തില്‍ ജിത്തുവിനും സുനിതക്കും കുഞ്ഞിനും പാസ്‌പോര്‍ട്ട് പോലുമില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
വേണ്ടത്ര സാമ്പത്തിക അടിത്തറ ഇല്ലാത്ത ഇരുവരും ഉള്ള ജോലിയും രാജിവെച്ചാണ് ഒളിച്ചോടിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ബന്ധുക്കള്‍ കടുത്ത ആശങ്കയിലാണ്. സുനിത ചതിയില്‍പെട്ടതായി ഉറപ്പായതോടെ കുഞ്ഞിന് ഒന്നും സംഭവിക്കരുതേ എന്ന പ്രാര്‍ത്ഥനയിലാണ് ബന്ധുക്കള്‍.
Related News:
ഭര്‍ത്താവ് നാട്ടിലേക്ക് മടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കെ കാമുകനുമായി ഒളിച്ചോടിയ യുവതി ഭര്‍ത്താവിനയച്ച ശബ്ദസന്ദേശം പുറത്ത്
സുനിതയുടെ ഒളിച്ചോട്ടം; കൂടെപ്പോയ ജിത്തുവിന് ബന്ധുക്കളില്ല, പാസ്‌പോര്‍ട്ടില്ല, മൊബൈല്‍ ഫോണുമില്ല; പോലീസ് അന്വേഷണത്തില്‍ ജിത്തുവിനെ കുറിച്ച് പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍, ഇതോടെ യുവതി ചതിയില്‍പെട്ടുവെന്ന പേടിയില്‍ ബന്ധുക്കള്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, Complaint, Police, Case, Investigation, Mobile Phone, Lover, Eloped, 10 Days of Sunitha's missing.
Powered by Info News For You

Comments
Post a Comment