സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ലഹരി മിഠായിയും 10,000 പാക്കറ്റ് പാന്‍മസാലയും കാറില്‍ കടത്തുന്നതിനിടെ വിതരണ സംഘതലവന്‍ അറസ്റ്റില്‍

കുമ്പള: (www.kasargodvartha.com 02.06.2018) സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ലഹരി മിഠായിയും 10,000 പാക്കറ്റ് പാന്‍മസാലയും കാറില്‍ കടത്തുന്നതിനിടെ വിതരണ സംഘതലവന്‍ അറസ്റ്റില്‍. ഉപ്പള ബേക്കൂരിലെ അബൂബക്കര്‍ (58) ആണ് അറസ്റ്റിലായത്.

കര്‍ണ്ണാടകയില്‍ നിന്നും ഹോള്‍സൈയിലായി കൊണ്ടുവന്ന് എല്ലാ കടകളിലും വിതരണം ചെയ്യുന്നയാളാണ് പിടിയിലായ അബൂബക്കറെന്ന് കുമ്പള പോലീസ് പറഞ്ഞു. പല കടകളില്‍ നിന്നും പാന്‍മസാലകളും ലഹരിമിഠായിയും പിടികൂടിയപ്പോള്‍ കാറില്‍ വരുന്ന ഒരാളാണ് സാധനം എത്തിക്കുന്നതെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.

Kumbala, Kasaragod, Kerala, News, Arrest, Car, Police, Custody, Top-Headlines, Intoxication candy and 10,000 packet panmasala seized, distributor arrested.

ഇതിനിടയിലാണ് കുമ്പള കൊടിയമ്മയില്‍ വെച്ച് അബൂബക്കര്‍ കാര്‍ സഹിതം കുടുങ്ങിയത്. മാസങ്ങളായി ലഹരി വസ്തുക്കള്‍ വിതരണം ചെയ്ത് വന്നിരുന്നതായി അബൂബക്കര്‍ പോലീസിന് മൊഴി നല്‍കി. ഏഴ് ഇനത്തില്‍പ്പെട്ട പാന്‍മസാലകളാണ് പിടിച്ചെടുത്തത്. ചാക്കുകളിലാക്കിയാണ് കാറില്‍ സൂക്ഷിച്ചിരുന്നത്. അബൂബക്കര്‍ ഇതിന് മുമ്പ് ഒരു തവണ പോലും പോലീസ് പിടിയിലായിരുന്നില്ല. ഇയാളുടെ ഇന്‍ഡിക്ക കാറും പോലീസ് കസ്റ്റഡിയിലെടുത്തു. 3 ലക്ഷം രൂപയുടെ സാധനങ്ങളാണ് പിടികൂടിയത്.








(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kumbala, Kasaragod, Kerala, News, Arrest, Car, Police, Custody, Top-Headlines, Intoxication candy and 10,000 packet panmasala seized, distributor arrested.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?