100 ാം മാച്ചില്‍ ഡബിളടിച്ച് ക്യാപ്റ്റന്‍ ഛേത്രി; കെനിയയെ തകര്‍ത്ത് വിട്ടത് എതിരില്ലാത്ത 3 ഗോളിന്; മെസ്സിയെ കടന്ന് രണ്ടാമതെത്താന്‍ ഛേത്രിക്ക് വേണ്ടത് ഇനി 4 ഗോള്‍ മാത്രം
മുംബൈ: (www.kvartha.com 04.06.2018) തന്റെ നൂറാമത് ഇന്റര്‍നാഷ്ണല്‍ മാച്ചില്‍ ഡബിളടിച്ച് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. ഛേത്രിയുടെ ഇരട്ടഗോള്‍ മികവില്‍ ഇന്റര്‍ കോണ്ടിനന്റല്‍ കപ്പില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. എതിരല്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് കെനിയയെ തകര്‍ത്തത്. മഴ കളിച്ച ആദ്യപകുതി ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു.
എന്നാല്‍ രണ്ടാം പകുതിയില്‍ മഴ നിന്നതോടെ ഇന്ത്യന്‍ താരങ്ങള്‍ ഉണര്‍ന്നു. 68 ാം മിനുട്ടില്‍ പെനാള്‍ട്ടിയിലൂടെ ഛേത്രിയാണ് ആദ്യ ഗോള്‍ നേടിയത്. പിന്നാലെ 71 ാം മിനുട്ടില്‍ ജെജെ രണ്ടാം ഗോളും 92 ാം മിനുട്ടില്‍ ഛേത്രി തന്റെ രണ്ടാം ഗോളോടെ സ്‌കോര്‍ ബോര്‍ഡ് പൂര്‍ത്തീകരിച്ചു. ഇതോടെ 61 അന്താരാഷ്ട്ര ഗോളുകള്‍ ഛേത്രിയുടെ പേരിലായി. മുന്നില്‍ 64 ഗോളുമായി ലയണല്‍ മെസ്സിയും 81 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മാത്രമാണുള്ളത്. അതായത് സാക്ഷാല്‍ മെസ്സിയെ കടത്തിവെട്ടാന്‍ ഛേത്രിക്ക് വെറും നാല് ഗോളുകള്‍ മാത്രം മതി.
കഴിഞ്ഞ കളിയില്‍ ഛേത്രിയുടെ ഹാട്രിക് മികവില്‍ ചൈനീസ് തായ്‌പേയിയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തിരുന്നു. കഴിഞ്ഞ കളിയില്‍ നിന്ന് വ്യത്യസ്തമായി നിറഞ്ഞ സ്റ്റേഡിയത്തിന് നടുവിലാണ് ഇന്ത്യ ഇന്ന് കളിക്കാനിറങ്ങിയത്. കാണികളുടെ പിന്തുണ ആവശ്യപ്പെട്ട് ഛേത്രി കഴിഞ്ഞ ദിവസം വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. സന്ദേശ് ജിങ്കാന്‍, അനസ് എടത്തൊടിക, ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് തുടങ്ങിയവരുടെ പ്രതിരോധക്കോട്ട തകര്‍ത്ത് അകത്ത് കടക്കാന്‍ ഇന്നും എതിര്‍ ടീമിനായില്ല.
< !- START disable copy paste -->എന്നാല്‍ രണ്ടാം പകുതിയില്‍ മഴ നിന്നതോടെ ഇന്ത്യന്‍ താരങ്ങള്‍ ഉണര്‍ന്നു. 68 ാം മിനുട്ടില്‍ പെനാള്‍ട്ടിയിലൂടെ ഛേത്രിയാണ് ആദ്യ ഗോള്‍ നേടിയത്. പിന്നാലെ 71 ാം മിനുട്ടില്‍ ജെജെ രണ്ടാം ഗോളും 92 ാം മിനുട്ടില്‍ ഛേത്രി തന്റെ രണ്ടാം ഗോളോടെ സ്‌കോര്‍ ബോര്‍ഡ് പൂര്‍ത്തീകരിച്ചു. ഇതോടെ 61 അന്താരാഷ്ട്ര ഗോളുകള്‍ ഛേത്രിയുടെ പേരിലായി. മുന്നില്‍ 64 ഗോളുമായി ലയണല്‍ മെസ്സിയും 81 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മാത്രമാണുള്ളത്. അതായത് സാക്ഷാല്‍ മെസ്സിയെ കടത്തിവെട്ടാന്‍ ഛേത്രിക്ക് വെറും നാല് ഗോളുകള്‍ മാത്രം മതി.
കഴിഞ്ഞ കളിയില്‍ ഛേത്രിയുടെ ഹാട്രിക് മികവില്‍ ചൈനീസ് തായ്‌പേയിയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തിരുന്നു. കഴിഞ്ഞ കളിയില്‍ നിന്ന് വ്യത്യസ്തമായി നിറഞ്ഞ സ്റ്റേഡിയത്തിന് നടുവിലാണ് ഇന്ത്യ ഇന്ന് കളിക്കാനിറങ്ങിയത്. കാണികളുടെ പിന്തുണ ആവശ്യപ്പെട്ട് ഛേത്രി കഴിഞ്ഞ ദിവസം വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. സന്ദേശ് ജിങ്കാന്‍, അനസ് എടത്തൊടിക, ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് തുടങ്ങിയവരുടെ പ്രതിരോധക്കോട്ട തകര്‍ത്ത് അകത്ത് കടക്കാന്‍ ഇന്നും എതിര്‍ ടീമിനായില്ല.
Keywords: Mumbai, News, Football, Sports, Winner, India, National, Intercontinental Cup: Chhetri Hits Brace As India Beat Kenya 3-0
Powered by Info News For You

Comments
Post a Comment