ഒന്നാം സമ്മാനമായ 10 കോടി അടിച്ചിട്ടും ഉടമ ടിക്കറ്റുമായി എത്തിയില്ല; ഒടുവില്‍ 38-ാം ദിവസം ഫ്രിഡ് ജിനുള്ളില്‍ നിന്നും കണ്ടെത്തി
ക്യാന്‍ബറ : (www.kvartha.com 13.06.2018) ഒന്നാം സമ്മാനമായ 10 കോടി അടിച്ചിട്ടും ഉടമ ടിക്കറ്റുമായി എത്തിയില്ല. ഒടുവില്‍ 38-ാം ദിവസം ഫ്രിഡ് ജിനുള്ളില്‍ നിന്നും ടിക്കറ്റ് കണ്ടെത്തി. ഓസ്‌ട്രേലിയയിലാണ് രസകരമായ സംഭവം. നറുക്കെടുപ്പ് കഴിഞ്ഞിട്ടും ഒന്നാം സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റുമായി ഉടമ എത്താത്തത് ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇതൊന്നും അറിയാതെ വാങ്ങിയ സാധനങ്ങള്‍ക്കൊപ്പം ഫ്രിഡ്ജിനുള്ളില്‍ സുഖമായിരിക്കുകയായിരുന്നു ടിക്കറ്റ്. ഒടുവില്‍ 38 -ാം ദിവസം ഫ്രിഡ്ജ് വൃത്തിയാക്കിയപ്പോഴാണ് ലോട്ടറി ടിക്കറ്റ് കാണുന്നത്.
വീട്ടുസാധനങ്ങള്‍ വാങ്ങിയ ദിവസമായിരുന്നു ലോട്ടറി ടിക്കറ്റ് എടുത്തത്. തുടര്‍ന്ന് സാധനങ്ങള്‍ക്കൊപ്പം തന്നെ അറിയാതെ ടിക്കറ്റ് കവറിനകത്തിട്ട് ഫ്രിഡ്ജിലേയ്ക്ക് വയ്ക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഇക്കാര്യം മറന്നുപോവുകയും ചെയ്തു.
അതേസമയം സമ്മാനം യഥാര്‍ത്ഥ ഉടമയ്ക്കു തന്നെ കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് ടിക്കറ്റ് വിട്ട കാതറില്‍ എക്‌സ്‌പോഷര്‍ ഫോട്ടോഗ്രാഫിക്‌സ് ഉടമ പറഞ്ഞു.

Keywords: Canberra man wins entire $50 million Power ball jackpot, Australia, News, Humor, Lottery, World.
Powered by Info News For You

Comments
Post a Comment