താരപ്പകിട്ടുമായി ബെല്‍ജിയം; ചുവന്ന ചെകുത്താന്മാര്‍ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു; പ്രതീക്ഷ തെറ്റിയില്ല; നൈന്‍ഗോളന്‍ പുറത്തുതന്നെ

ബ്രസല്‍സ്: (www.kvartha.com 21.05.2018) 2018 ഫിഫാ ലോകകപ്പിനുള്ള ബെല്‍ജിയം ടീമിനെ പ്രഖ്യാപിച്ചു. പരിശീലകന്‍ റോബര്‍ട്ട് മാര്‍ട്ടിനെസാണ് പ്രാഥമിക 28 അംഗ ടീമിനെ പ്രഖ്യാപിച്ചത്. പ്രതീക്ഷിച്ചതുപോലെ എ എസ് റോമയുടെ സൂപ്പര്‍ മിഡിഫീല്‍ഡര്‍ നൈന്‍ഗോളനെ ടീമില്‍ നിന്നും തഴഞ്ഞു. ഈഡന്‍ ഹസാര്‍ഡിന്റെ നായകത്വത്തില്‍ വമ്പന്‍ താരനിരയുമായാണ് ബെല്‍ജിയം റഷ്യയിലേക്ക് വിമാനം കയറാനിരിക്കുന്നത്.

ഇംഗ്ലണ്ട്, പനാമ, തുനീഷ്യ എന്നിവരടങ്ങുന്ന ഗ്രൂപ്പ് ജിയിലാണ് ബെല്‍ജിയം മാറ്റുരക്കുന്നത്. ജൂണ്‍ 18-ന് പനാമക്കെതിരെയാണ് ബെല്‍ജിയത്തിന്റെ ആദ്യ മത്സരം.

Sports, Football, Fifa, World Cup, News, Belgium, Brussels, Team, Belgium announced their squad for 2018 world cup

ബെല്‍ജിയം ടീം

ഗോള്‍കീപ്പര്‍മാര്‍: തിബൗട്ട് കുര്‍ട്ടോയിസ്, സൈമണ്‍ മിഗ്നോലറ്റ്, മാറ്റ്‌സ് സെല്‍സ്, കോയന്‍ കാസ്റ്റീല്‍സ്

ഡിഫന്‍ഡര്‍മാര്‍: ടോബി ആല്‍ഡര്‍വൈല്‍ഡ്, ഡെഡ്രിക്ക് ബൊയാട്ട, ലിയാണ്ടര്‍ ഡെന്‍ഡോങ്കര്‍, ലോറന്റ് സിമാന്‍, ക്രിസ്റ്റിയന്‍ കബാസിലെ, വിന്‍സന്റ് കോംപനി, ജോര്‍ദാന്‍ ലുക്കാക്കു, തോമസ് മുനീര്‍

മിഡ്ഫീല്‍ഡര്‍മാര്‍: യാനിക്ക് കരാസ്‌കോ, കെവിന്‍ ഡി ബ്രൂയിന്‍, നാസര്‍ ചാഡ്‌ലി, മൂസാ ഡെംബലെ, മറൗന ഫെല്ലെയ്‌നി, ഈഡന്‍ ഹസാര്‍ഡ്, തൊര്‍ഗാന്‍ ഹസാര്‍ഡ്, അദ്‌നാന്‍ ജനുസാജ്, ഡ്രൈസ് മെര്‍ട്ടന്‍സ്, യൂറി ടെലിമാന്‍സ്, ആക്‌സല്‍ വിറ്റ്‌സല്‍

സ്‌ട്രൈക്കര്‍മാര്‍: ബാറ്റ്ഷൂയി, ക്രിസ്റ്റ്യന്‍ ബെന്റക്കെ, റൊമേലു ലുക്കാക്കു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, Fifa, World Cup, News, Belgium, Brussels, Team, Belgium announced their squad for 2018 world cup


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?