ആര്‍ട്ടിസ്റ്റിന് വിറ്റ ഓഡി കാര്‍ ഡൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് മോഷ്ടിച്ചു; ഉടമയ്‌ക്കെതിരെ മോഷണത്തിനും വിശ്വാസ വഞ്ചനയ്ക്കും കേസ്, മോഷണം നടത്തിയത് മുഴുവന്‍ തുകയും കൈമാറിയശേഷം
ന്യൂഡല്‍ഹി: (www.kvartha.com 29.05.2018) ആര്‍ട്ടിസ്റ്റിന് വിറ്റ ഓഡി കാര്‍ ഡൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് മോഷ്ടിച്ച സംഭവത്തില്‍ സിവില്‍ എഞ്ചിനീയറായ ഉടമയ്‌ക്കെതിരെ മോഷണത്തിനും വിശ്വാസ വഞ്ചനയ്ക്കും കേസെടുത്തശേഷം പോലീസ് അറസ്റ്റ് ചെയ്തു. മോഷണം നടത്തിയത് മുഴുവന്‍ തുകയും കൈമാറിയശേഷം. മനോജ് സിംഗാള്‍ എന്നയാളാണ് പിടിയിലായത്.
ഉത്തരാഖണ്ഡിലെ കാശിപൂരില്‍ നിന്നാണ് മനോജിനെ പിടികൂടിയത്. മോഷ്ടിച്ച കാറും പിടിച്ചെടുത്തു. ഡല്‍ഹിയിലെ മൃഗശാലയ്ക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത് നിന്നുമാണ് കാര്‍ മോഷണം പോയത്. ഇതേതുടര്‍ന്ന് കാര്‍ വാങ്ങിയ സര്‍ഫറാസുദീന്‍ ഹസ്‌റത്ത് നിസാമുദീന്‍ പോലീസ് സ്‌റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. ടാക്‌സി കമ്പനിക്ക് വാടകയ്ക്ക് നല്‍കുന്നതിന് വേണ്ടിയാണ് സര്‍ഫറാസുദീന്‍ കാര്‍ വാങ്ങിയത്.
സിംഗാള്‍ നല്‍കിയ പരസ്യം കണ്ടാണ് ഇയാള്‍ ബന്ധപ്പെടുന്നത്. തുടര്‍ന്ന് 17,50,000 രൂപയ്ക്ക് കാര്‍ വില്‍ക്കാന്‍ ധാരണയായി. ആദ്യ ഗഡുവായി 50,000 രൂപ നല്‍കി കാര്‍ വാങ്ങിയ സര്‍ഫറാസുദീന്‍ 14 ലക്ഷം രൂപ ഓണ്‍ലൈനായി ട്രാന്‍സ്ഫര്‍ ചെയ്തു. ബാക്കി മൂന്ന് ലക്ഷം രൂപ കൂടി നല്‍കിയാല്‍ കാര്‍ സര്‍ഫറാസുദീന്റെ പേരിലേക്ക് മാറ്റാനിരിക്കെയാണ് സിംഗാള്‍ കാര്‍ മോഷ്ടിക്കുന്നത്. കാര്‍ മോഷ്ടിക്കപ്പെട്ട അന്ന് ബാക്കി തുകയ്ക്കുള്ള ബ്ലാങ്ക് ചെക്ക് നല്‍കിയിരുന്നു. തുടര്‍ന്ന് പാര്‍ക്കിംഗ് സ്ഥലത്ത് എത്തിയപ്പോഴാണ് കാര്‍ നഷ്ടപ്പെട്ട വിവരം അറിയുന്നത്.
ഇതേതുടര്‍ന്ന് സിംഗാളുമായി സര്‍ഫറാസുദീന്‍ ബന്ധപ്പെട്ടുവെങ്കിലും ഇനി വിളിക്കരുതെന്ന് പറഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍ കാര്‍ മോഷണം സംബന്ധിച്ച് സര്‍ഫറാസുദീന്‍ പോലീസില്‍ പരാതി നല്‍കിയത് മനസിലാക്കിയ സിംഗാള്‍ ബ്ലാങ്ക് ചെക്കില്‍ ബാക്കി തുകയായ മൂന്ന് ലക്ഷം രൂപയ്ക്ക് പകരം ആറ് ലക്ഷം രൂപ എഴുതി പിന്‍വലിക്കുകയും ചെക്ക് മടങ്ങിയെന്ന് ആരോപിച്ച് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
മാത്രമല്ല, സര്‍ഫറാസുദീന്‍ തന്നെയാണ് കാര്‍ മോഷ്ടിച്ചതെന്ന് വരുത്തി തീര്‍ക്കാനും ഇയാള്‍ ശ്രമിച്ചു. സിംഗാളിന്റെ പരസ്പര വിരുദ്ധമായ മൊഴികളാണ് പോലീസിന് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത്. പരസ്പര വിരുദ്ധമായ മൊഴികളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്തതോടെ ഇയാളുടെ കള്ളി പുറത്തായി. തുടര്‍ന്ന് ഇയാള്‍ക്കെതിരെ മോഷണത്തിനും വിശ്വാസ വഞ്ചനയ്ക്കും കേസെടുത്തശേഷം പോലീസ് അറസ്റ്റ് ചെയ്തു.

Keywords: Man sells Audi, steals it back from buyer, News, New Delhi, Police, Arrest, Case, Cheating, Theft, National.
Powered by Info News For You

Comments
Post a Comment