വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാത്തതില്‍ മനംനൊന്ത് കമിതാക്കള്‍ വിവാഹിതരായ ശേഷം ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു

സിതപൂര്‍: (www.kvartha.com 27.05.2018) വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാത്തതില്‍ മനംനൊന്ത് കമിതാക്കള്‍ വിവാഹിതരായ ശേഷം ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു. വിരേന്ദ്ര വെര്‍മ(19), രഞ്ജന(18) എന്നിവരാണ് ജീവനൊടുക്കിയത്. ഉത്തര്‍പ്രദേശില്‍ സിതാപൂരിലെ മെഹമൂദാബാദിലാണ് സംഭവം.

ഇവര്‍ തമ്മിലുള്ള പ്രണയബന്ധത്തിന് ഇരുകുടുംബവും എതിര് നിന്നതോടെ മെയ് 23ന് വീടുവിട്ടിറങ്ങിയ ഇരുവരും ശനിയാഴ്ച ഷാജഹാന്‍പൂര്‍ഗോണ്ട പാസഞ്ചറിനു മുമ്പില്‍ ചാടി മരിക്കുകയായിരുന്നു. മരണത്തിനു മുമ്പ് ഇരുവരും വിവാഹിതരായിരുന്നുവെന്നാണ് പ്രഥമദൃഷ്ട്യ മനസ്സിലാക്കാനായതെന്ന് പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Uttar Pradesh, Suicide, Couples, Train, Lovers, lovers committed suicide in Sitapur. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?