കസ്റ്റഡിമരണം പുതിയ വഴിത്തിരിവില്‍; വരാപ്പുഴ വീടാക്രമണക്കേസിലെ യഥാര്‍ത്ഥ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി; ശ്രീജിത്ത് നിരപരാധിയെന്ന് പ്രതികള്‍; ശ്രീജിത്തിനെ പോലീസ് അറസ്റ്റുചെയ്തത് ആളുമാറി
കൊച്ചി: (www.kvartha.com 05.05.2018) വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ശ്രീജിത്തിന്റെ നിരപരാധിത്വം പൂര്‍ണ്ണമായും തെളിയുന്നു. വരാപ്പുഴയില്‍ ഗൃഹനാഥന്‍ വാസുദേവന്‍ തൂങ്ങിമരിക്കാനിടയായ സംഘര്‍ഷത്തിലെ യഥാര്‍ഥ പ്രതികള്‍ കോടതിയിലെത്തി കീഴടങ്ങി. വാസുദേവന്റെ വീടാക്രമണക്കേസിലെ സജിത്ത്, ബിപിന്‍, തുളസിദാസ് എന്നീ മൂന്നു പ്രതികളാണ് ആലുവ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. പൊലീസിന്റെ കണ്ണുവെട്ടിച്ച്ാണ് പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയത്.
കോടതിയില്‍ കീഴടങ്ങിയ തുളസീദാസിന്റെ മറ്റൊരു പേരാണ് ശ്രീജിത്ത്. ഇയാളെന്ന് തെറ്റിദ്ധരിച്ചാണ് ശ്രീജിത്തിനെ അന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്?. തുടര്‍ന്ന് പോലീസിന്റെ സമാനതകളില്ലാത്ത ക്രൂരതയ്ക്കിരയായി ശ്രീജിത്ത് കസ്റ്റഡിയില്‍വെച്ച് കൊല്ലപ്പെടുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kochi, Accused, Custody, Court, Varappuzha Custody Murder, Sreejith, Police, Varappuzha House Attack Case; Real Accused Surrendered In Court

Powered by Info News For You

Comments
Post a Comment