ലോകത്തെ ആദ്യത്തെ ആദിവാസി നേതാവ് ഹനുമാനാണെന്ന് ബി ജെ പി എം എല്‍ എ

ജയ്പൂര്‍: (www.kvartha.com 26.05.2018) ലോകത്തെ ആദ്യത്തെ ആദിവാസി നേതാവ് ഹനുമാനാണെന്ന് ബി.ജെ.പി എം.എല്‍.എ. രാജസ്ഥാനിലെ രാംഗഢ് എം.എല്‍.എ ഗ്യാന്‍ ദേവ് അഹൂജയാണ് ഇത്തരം വിചിത്രവാദവുമായി രംഗത്തെത്തിയത്. മാത്രമല്ല ആദിവാസികള്‍ക്കിടയിലെ ആദ്യ ദിവ്യനും ഹനുമാന്‍ ആയിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശ്രീരാമനെ ചിത്രകൂടത്തില്‍ നിന്നും ദക്ഷിണ ഭാഗത്തേക്ക് വനവാസത്തിനായി അയക്കപ്പെട്ടപ്പോഴാണ് ഹനുമാന്‍ തന്റെ ഗോത്രസേന രൂപീകരിച്ചതെന്നും ശ്രീരാമന്‍ അവര്‍ക്ക് പരിശീലനം നല്‍കിയിരുന്നുവെന്നും ഗ്യാന്‍ ദേവ് കൂട്ടിച്ചേര്‍ത്തു.

Hanuman was world’s first tribal leader, says Rajasthan BJP MLA, Jaipur, News, Religion, Humor, Politics, BJP, National

പട്ടിക വര്‍ഗ പട്ടികജാതി വിഭാഗങ്ങള്‍ അവരുടെ ദൈവമായി കാണുന്നത് ഡോ. ബി. ആര്‍ അംബേദ്കറെയാണ്. എന്നാല്‍ അവരുടെ നേതാവും അവരുടെ ആദ്യ ദൈവവും ഹനുമാനാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറയുകയുണ്ടായി. അംബേദ്കറുടെ അടിയില്‍ ഹനുമാന്റെ ചിത്രം വയ്ക്കുന്നത് ദൈവത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത് ആദ്യമായല്ല ഹിന്ദു പുരാണങ്ങളുടെ അടിസ്ഥാനത്തില്‍ ബി.ജെ.പി നേതാക്കള്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നത്. ഇന്റര്‍നെറ്റും സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനും മഹാഭാരത കാലഘട്ടത്തില്‍ ഉണ്ടായിരുന്നുവെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനുപിന്നാലെയാണ് പുതിയ കണ്ടുപിടുത്തവുമായി മറ്റൊരു ബി ജെ പി നേതാവുകൂടി രംഗത്തുവന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Hanuman was world’s first tribal leader, says Rajasthan BJP MLA, Jaipur, News, Religion, Humor, Politics, BJP, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?