നിപ വൈറസ്;പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധര്‍ കോഴിക്കോട്ടെത്തി, പഴം തീനി വവ്വാലുകളെ പരിശോധനക്കയക്കും

കോഴിക്കോട്:(www.kvartha.com 26/05/2018) നിപാ വൈറസ് എത്തിയത് പേരാമ്പ്ര ചങ്ങരോത്തെ വീട്ടു കിണറില്‍ നിന്നും പിടികൂടിയ വവ്വാലില്‍ നിന്നല്ലെന്ന പരിശോധന ഫലം വന്ന സാഹചര്യത്തില്‍ ഇനി പഴം തീനി വവ്വാലുകളെ പരിശോധനക്കയക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ഇതിനായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധര്‍ കോഴിക്കോട്ടെത്തി. എന്നാല്‍ നിപ വൈറസിന്റെ ഉറവിടം വവ്വാലല്ലെന്ന് പറയാനാകില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തി.

രോഗം ആദ്യം സ്ഥിരീകരിച്ച ചങ്ങരോത്ത് മൂസയുടെ വീട്ടിലെ കിണറില്‍ നിന്ന് പിടിച്ച വവ്വാലുകളുടെ 5 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരുന്നു. കൂടാതെ 5 കിലോമീറ്റര്‍ ചുറ്റളവിലെ പന്നി, പൂച്ച, ആട് എന്നിവയുടെ സ്രവങ്ങളും പരിശോധിച്ചു. ഇവയടക്കം 21 സാമ്പിളുകളും നെഗറ്റീവായാണ് വന്നിരിക്കുന്നത്. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ ഭോപ്പാല്‍ ഹൈ സെക്യൂരിറ്റി ലാബില്‍ പരിശോധനയക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. 

 News, Kozhikode, Kerala, Trending,Nipah virus; Experts from the Pune Virology Institute come to check

പഴം തീനി വവ്വാലുകളുടെ സാമ്പിളുകള്‍ കൂടി പരിശോധനക്ക് അയക്കുമെന്ന് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസര്‍ ഡോക്ടര്‍ എ സി മോഹന്‍ദാസ് പറഞ്ഞു. മൂസയുടെ വീട്ടിലെ കിണറില്‍ നിന്ന് ഷഡ്പദങ്ങളെ ഭക്ഷിക്കുന്ന വവ്വാലുകളെയാണ് ലഭിച്ചത്. ഇതില്‍ പൊതുവെ നിപ വൈറസ് ഉണ്ടാവില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് പറഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kozhikode, Kerala, Trending,Nipah virus; Experts from the Pune Virology Institute come to check 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?