ദലിത് വീടുകളില്‍ കൊതുക് കടി ശല്യം; വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് ബി ജെ പി മന്ത്രി

ന്യൂഡല്‍ഹി: (www.kvartha.com 04.05.2018) ദലിത് വീടുകളില്‍ പോകുന്നത് കൊതുകുകടി സഹിച്ചാണെന്ന് ഉത്തര്‍പ്രദേശ് പ്രാഥമിക വിദ്യാഭ്യാസ മന്ത്രി അനുപമ ജെയ്‌സ്വാള്‍. ദലിത് വീടുകളില്‍ താമസിക്കുമ്പോള്‍ രാത്രി മുഴുവന്‍ കൊതുകിന്റെ ശല്യമുണ്ടായിരുന്നുവെന്ന മന്ത്രിയുടെ പ്രസ്താവന വിവാദമായി മാറിയിരിക്കുകയാണ്.

എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തിനായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സമുഹത്തിലെ എല്ലവരുടെയും ഉന്നമനമാണ് സര്‍ക്കാര്‍ ലക്ഷ്യം. തങ്ങള്‍ ദലിത് വീടുകളില്‍ താമസിച്ചു. അവിടുത്തെ കൊതുക് ശല്യം അസഹ്യമായിരുന്നുവെന്നും ജെയ്‌സ്വാള്‍ പറഞ്ഞു.

National, News, New Delhi, BJP, Minister, statement, Controversy, Mosquito, Dalit, Houses, "Mosquitoes Bite All Night At Dalit Homes": UP Minister's Gaffe

പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തി. ദലിത് വീടുകളില്‍ താമസിക്കുന്ന ബി ജെ പിയുടെ പരിപാടി നാടകമാണെന്ന് സമാജ്‌വാദി പാര്‍ട്ടിയുടെ നേതാവായ സി പി റായ് വിമര്‍ശനം. ദലിതര്‍ക്ക് വേണ്ടിയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ബി ജെ പി സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, New Delhi, BJP, Minister, statement, Controversy, Mosquito, Dalit, Houses, "Mosquitoes Bite All Night At Dalit Homes": UP Minister's Gaffe


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?