കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനത്തെ ഇളക്കി മറിച്ച് രാഹുലിന്റെ ആ വെളിപ്പെടുത്തല്‍

ബംഗളൂരു: (www.kvartha.com 08.05.2018) കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനത്തെ ഇളക്കി മറിച്ച് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ആ വെളിപ്പെടുത്തല്‍ നടത്തി. വര്‍ഷങ്ങളായി ജനങ്ങള്‍ കൊതിച്ചിരുന്നതായിരുന്നു അദ്ദേഹത്തിന്റെ നാവില്‍ നിന്നും ജനങ്ങള്‍ കേട്ടത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ തനിക്ക് എന്തുകൊണ്ടു പ്രധാനമന്ത്രി ആയിക്കൂടാ എന്നായിരുന്നു രാഹുലിന്റെ ചോദ്യം.

'2019ല്‍ മോഡി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്നു വ്യക്തമാണ്. എന്റെ വാക്കുകള്‍ കേട്ട് നിങ്ങള്‍ ചിലപ്പോള്‍ ചിരിച്ചേക്കാം, എന്നാല്‍ ഞാന്‍ പറയും ബിജെപി 2019ല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത വളരെ കുറവാണ് എന്ന്. മോഡി അധികാരത്തില്‍ വരാനും. ഇന്നത്തെ പ്രതിപക്ഷ ഐക്യമാണ് അതിനു കാരണം' എന്നും രാഹുല്‍ വ്യക്തമാക്കി. കര്‍ണാടക തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു വ്യത്യസ്ത മേഖലകളില്‍നിന്നുള്ള പ്രമുഖരുമായി സംവദിക്കുന്നതിനിടെ ഒരു ചോദ്യത്തിനുള്ള മറുപടിയായാണു പ്രധാനമന്ത്രിപദത്തെക്കുറിച്ചുള്ള 'നയം' കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കിയത്.

Rahul Gandhi says ready to be PM in 2019 if Congress is single largest party, Bangalore, News, Politics, Karnataka, Election, Trending, Rahul Gandhi, Prime Minister, BJP, National.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിങ്ങിനിറഞ്ഞ സ്‌റ്റേഡിയത്തിലെത്തിയ രാഹുല്‍ ഗാന്ധിയെ മുന്‍നിര്‍ത്തി, ചെങ്കോട്ടയില്‍ അടുത്ത കൊല്ലം ത്രിവര്‍ണപതാക പാറിക്കുന്നത് ഇദ്ദേഹമായിരിക്കുമെന്നു പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദു പറഞ്ഞിരുന്നു. നരേന്ദ്ര മോഡി വീണ്ടും അധികാരത്തില്‍ കയറില്ലെന്നു പറയാതെ പറയുകയായിരുന്നു സിദ്ധു അപ്പോള്‍. രാജ്യത്തിനു മൂന്നു പ്രധാനമന്ത്രിമാരെ നല്‍കിയ കോണ്‍ഗ്രസ് അടുത്ത പ്രധാനമന്ത്രിയെ ഒരുക്കുകയാണെന്നും ആ പ്രസ്താവന വ്യാഖ്യാനിക്കപ്പെട്ടു.

ഇതു രണ്ടാം തവണയാണു ഭൂരിപക്ഷം ലഭിച്ചാല്‍ പ്രധാനമന്ത്രിയാകാന്‍ തയാറാണെന്ന സൂചന രാഹുല്‍ ഗാന്ധി നല്‍കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ കാലിഫോര്‍ണിയയിലെ ബെര്‍ക്‌ലി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോടു സംവദിക്കവേ പ്രധാനമന്ത്രിയാകാന്‍ താന്‍ തയാറാണെന്നു രാഹുല്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, അഴിമതിക്കാരെ മുന്‍നിരയില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുന്നതു എന്തുകൊണ്ടെന്നു ബിജെപി വ്യക്തമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. കൊലക്കേസില്‍ പ്രതിയായ അമിത് ഷായ്ക്ക് അഴിമതി നിസ്സാരമാണ്. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ പിടിച്ചടക്കുകയാണു ബിജെപിയുടെ ലക്ഷ്യം. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയല്ലാതെ മറ്റാരെയും കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ കിട്ടാത്തതെന്തെന്നു പ്രധാനമന്ത്രി വിശദീകരിക്കണം. യെദ്യൂരപ്പയെ ന്യായീകരിക്കുന്ന അമിത് ഷാ കൊലക്കേസില്‍ കുറ്റാരോപിതനാണ്. കര്‍ണാടകത്തിലെ യുവാക്കളുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കിയതിനു മോഡി ഉത്തരം പറയണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rahul Gandhi says ready to be PM in 2019 if Congress is single largest party, Bangalore, News, Politics, Karnataka, Election, Trending, Rahul Gandhi, Prime Minister, BJP, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?