ബിയര്‍ പാര്‍ലറില്‍ പോലീസിനെ തല്ലിച്ചതച്ച അക്രമി സംഘത്തിലെ നാലു പേര്‍ അറസ്റ്റില്‍
കായംകുളം: (www.kvartha.com 26.05.2018) ബിയര്‍ പാര്‍ലറില്‍ പോലീസുകാരെ അക്രമിച്ച സംഘത്തിലെ നാല് പേരെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം പുതുപ്പള്ളിയിലെ കെ. ടി. ഡി. സി ബിയര്‍ പാര്‍ലറില്‍ ഒരു പറ്റം പേര്‍ സംഘര്‍ഷം നടത്തുന്നതായി നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ കായംകുളം പോലീസ് സംഘത്തെ മദ്യപസംഘം വളഞ്ഞിട്ട് ക്രൂരമായി അക്രമിക്കുകയായിരുന്നു.
സംഘര്‍ഷത്തില്‍ അഡീഷണല്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ മൂന്നു പോലീസുകാര്‍ക്ക് പരിക്കേറ്റു. അഡീഷണല്‍ എസ്.ഐ രാജേന്ദ്രന്‍, പോലീസ് ഡ്രൈവര്‍ വേണു, ഹോംഗാര്‍ഡ് ജെ.കെ പിള്ള എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ കായംകുളം ഗവ: താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ടു നാലു പേരെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തു. പ്രയാര്‍ വടക്ക് തോപ്പില്‍ മണ്ണേല്‍ സോണി (32) പ്രയാര്‍ വടക്ക് മംഗലശ്ശേരില്‍ കിഴക്കതില്‍ വിപിന്‍ (30) കൊച്ചു മുട്ടത്ത് അഭിജിത്ത് (30) പ്രയാര്‍ ഗോകുലത്തില്‍ ജിജിന്‍ (31) എന്നിവരെയാണ് അറസ്റ്റിലായ പ്രതികള്‍. ഇതിനിടെ പത്തോളം പേരെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. മദ്യപിക്കാനെത്തിയവര്‍ തമ്മിലുള്ള വാക്കേറ്റം പിന്നെ അക്രമത്തില്‍ കലാശിക്കുകയായിരുന്നു. കെ ടി ഡി സിയില്‍ കാര്യമായ നഷ്ടം വരുത്തുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കായംകുളം പോലീസിന് നേരെയും പിന്നീട് അക്രമം നടത്തുകയായിരുന്നു. മദ്യപ സംഘം പോലീസ് സംഘത്തെ അക്രമിച്ചു നിലത്തിട്ട് ചവിട്ടിമെതിക്കുകയും ബന്ദിയാക്കുകയും ചെയ്തുവെന്ന് ദൃക് സാക്ഷികള്‍ പറയുന്നു.
തുടര്‍ന്ന് കെ.ടി.ടിസി ജീവനക്കാര്‍ വിവരം കായംകുളം സ്‌റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ രാജന്‍ ബാബുവിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സംഘമെത്തി ബന്ദിയാക്കിയ പോലീസ് സംഘത്തെ മോചിപ്പിക്കുകയും ഗവ: താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Attacked in beer parlour, 4 arrested, Police, attack, News, Hospital, Treatment, Arrested, Crime, Criminal Case, Kerala.

Powered by Info News For You

Comments
Post a Comment