നിപ വൈറസ് പേടി: കേരളത്തില്‍ നിന്നുള്ള പച്ചക്കറികള്‍ക്ക് ബഹ്‌റൈനില്‍ വിലക്കേര്‍പ്പെടുത്തി
മനാമ: (www.kvartha.com 28.05.2018) നിപ വൈറസ് ബാധ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ നിര്‍ണായക നീക്കവുമായി ഗള്‍ഫ് രാജ്യങ്ങള്‍. കേരളത്തില്‍ നിന്ന് സാധനങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളാണ് വിലക്കേര്‍പ്പെടുത്തിയത്. കേരളത്തില്‍ നിന്നുള്ള പച്ചക്കറികള്‍ക്കാണ് ബഹ്‌റൈനില്‍ വിലക്കേര്‍പ്പെടുത്തിയത്.
ഇതുസംബന്ധിച്ച് ബഹ്‌റൈന്‍ കൃഷി - മറൈന്‍ മന്ത്രാലയത്തില്‍ നിന്നുള്ള പ്ലാന്റ് വെല്‍ത്ത് ഡയറക്ട്രേറ്റിലെ ആക്ടിംഗ് ചീഫ് ഓഫ് പ്രൊട്ടക്ഷന്‍ അലി ഷബാന്‍ ബലാഹ് ഇന്ത്യന്‍ കാര്‍ഷിക മന്ത്രി രാജക്ക് കത്തയച്ചു.
നിപ വൈറസ് ബാധ കേരളത്തില്‍ ഉണ്ടായ സാഹചര്യത്തില്‍ മേയ് 23 മുതല്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ബഹ്‌റൈനിലേക്ക് കേരളത്തില്‍ നിന്നുള്ള പച്ചക്കറികളും പഴ വര്‍ഗങ്ങളും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിരിക്കുകയാണെന്ന് കത്തില്‍ അറിയിച്ചിട്ടുണ്ട്. ഈ അറിയിപ്പ് ബഹ്‌റൈനിലെ പ്രധാന ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ഇറക്കുമതി വ്യാപാരികള്‍ക്കും ലഭിച്ചിട്ടുണ്ട്.
നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ബഹ്‌റൈനികള്‍ ഇന്ത്യയിലേക്ക് പ്രത്യേകിച്ച് കേരളത്തിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബഹ്‌റൈനിലെ മുംബൈ കോണ്‍സുലേറ്റ് അടുത്തിടെ ട്വിറ്ററില്‍ കൂടി അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, News, Bahrain, Ban, Vegetable, Kerala, Nipah virus, U A E, Nipah outbreak fallout: Bahrain, UAE ban fruit, vegetables from Kerala.

Powered by Info News For You

Comments
Post a Comment