വിരാട് കൊഹ്‌ലിക്ക് പരിക്ക്; കൗണ്ടിയില്‍ കളിക്കാനാകില്ല, ആരാധകര്‍ക്ക് നിരാശ

ന്യൂഡല്‍ഹി: (www.kvartha.com 24.05.2018) ക്രിക്കറ്റ് ആരാധകരെ നിരാശയിലാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിക്ക് പരിക്ക്. കൊഹ് ലിയുടെ ഡിസ്‌ക് തെറ്റിയിരിക്കുകയാണെന്നും ഒരു മാസത്തോളം വിശ്രമം വേണമെന്നുമുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഇതോടെ ഇംഗ്ലീഷ് കൗണ്ടിയിലെ മത്സരങ്ങള്‍ കൊഹ് ലിക്ക് നഷ്ടമാകുമെന്നാണ് വിവരം. ഇപ്പോള്‍ ഐ പി എല്ലില്‍ കളിക്കുന്ന കൊഹ് ലി മുംബൈയിലെ ആശുപത്രിയിലാണ് ചികിത്സ തേടിയത്.

എന്നാല്‍ ഡിസ്‌ക് തെറ്റിയതല്ലെന്നും കഴുത്ത് ഉളുക്കുക മാത്രമാണുണ്ടായതെന്നും വിശദീകരിച്ച് ബി.സി.സി.ഐ രംഗത്തെത്തി. കൊഹ് ലി ക്ഷീണിതനാണെന്നും അദ്ദേഹത്തിന്റെ ജോലിഭാരമാണ് അതിന് കാരണമെന്നും ബി.സി.സി.ഐയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

No slipped disc injury but Kohli's County stint to be curtailed: BCCI official, New Delhi, News, Virat Kohli, Injured, hospital, Treatment, Sports, National

ഇന്ത്യയുടെ ഇംഗ്ലീഷ് പര്യടനത്തിന് മുന്നോടിയായിരുന്നു കൗണ്ടി ക്ലബായ സറെയ്ക്ക് വേണ്ടി കളിക്കാന്‍ കൊഹ് ലി തീരുമാനിച്ചത്. ജൂണിലാണ് പര്യടനം. പരിക്കായതിനാല്‍ കൗണ്ടി കളിച്ചാല്‍ കൊഹ് ലിക്ക് ഇംഗ്ലീഷ് പര്യടനം നഷ്ടപ്പെടുമെന്ന് അദ്ദേഹത്തിന്റെ ഡോക്ടര്‍ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരം ഒഴിവാക്കിയായിരുന്നു ഇംഗ്ലീഷ് കൗണ്ടിയില്‍ കളിക്കാന്‍ കൊഹ്‌ലി തീരുമാനിച്ചത്.

കഴിഞ്ഞദിവസമാണ് കൊഹ് ലി തന്റെ ഫിറ്റ് നസ് വീഡിയോ പങ്കുവെച്ച് കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: No slipped disc injury but Kohli's County stint to be curtailed: BCCI official, New Delhi, News, Virat Kohli, Injured, hospital, Treatment, Sports, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?