ചൈനീസ് സുന്ദരികള്‍ക്ക് ഐടി കമ്പനികളില്‍ പുതിയ ജോലി 'പ്രോഗ്രാമിംഗ് ചീയര്‍ ലീഡേഴ്‌സ്' ; പണി തൊഴിലിടങ്ങളില്‍ തൊട്ടും തലോടിയും ഐടി വിദഗ്ദന്മാരെ പ്രചോദിപ്പിക്കല്‍

ബീജിംഗ്: (www.kvartha.com 03.05.2018) ചൈനീസ് സുന്ദരികള്‍ക്ക് ഐടി കമ്പനികളില്‍ 'പ്രോഗ്രാമിംഗ് ചീയര്‍ ലീഡേഴ്‌സ്' ആയി പുതിയ ജോലി. തൊഴിലിടങ്ങളില്‍ തൊട്ടും തലോടിയും മാനസിക പിരിമുറുക്കം അനുഭവിക്കുന്ന ഐടി വിദഗ്ദന്മാരെ പ്രചോദിപ്പിക്കലാണ് ഇവരുടെ പ്രധാനപണി.

ജോലി ചെയ്ത് മുഷിഞ്ഞിരിക്കുമ്പോള്‍ ഒന്നു പഞ്ചാരയടിക്കാനും ഒപ്പം കാപ്പികുടിക്കാന്‍ വരാനും പുറത്തും തലയിലും ഒന്നു തലോടാനും ഒരു സുന്ദരി അരികില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിക്കുന്നവര്‍ക്ക് ഇത് വലിയ ആശ്വാസമാകും. പൊതുവേ സമ്മര്‍ദം കൂടുതലുള്ള ജോലികളില്‍ ഏര്‍പെടുന്ന ഐടി രംഗത്തെ മിടുക്കന്മാരെ ഇങ്ങനെ ചാര്‍ജ്ജാക്കാന്‍ ചൈനാക്കാരാണ് ഇത്തരമൊരു പരിപാടിയുമായി രംഗത്തെത്തിയിരിക്കുന്നത്. തലച്ചോറിന് കഠിനാധ്വാനം കൊടുത്ത് ക്ഷീണിച്ചിരിക്കുന്നവരെ ഉത്തേജിപ്പിക്കാനും മാനസിക സമ്മര്‍ദം കുറയ്ക്കാനും ചീയര്‍ ലീഡേഴ്‌സിനെ വെച്ചിരിക്കുകയാണ് മിക്ക കമ്പനികളും.

Cheerleaders for the office? Chinese tech companies hiring 'pretty' women to motivate male employees by chatting, playing ping pong and buying them breakfast, Beijing, News, Technology, Business, Women, World

സുന്ദരികളും സംസാരിക്കാന്‍ അറിയാവുന്നവരും മിടുക്കികളുമായ അനേകം അഭ്യസ്ത വിദ്യരായ യുവതികള്‍ക്ക് തൊഴിലവസരം സൃഷ്ടിച്ച ഈ തൊഴില്‍ രംഗത്തിന് നല്‍കിയിരിക്കുന്നത് 'പ്രോഗ്രാമിംഗ് ചീയര്‍ ലീഡേഴ്‌സ്' എന്ന പേരാണ്. ഐടി കമ്പനികളിലെ പ്രോഗ്രാമര്‍മാര്‍ക്ക് പ്രാതല്‍ വാങ്ങിക്കൊണ്ടു വരിക, അവരുമായി മധുരഭാഷണങ്ങളില്‍ ഏര്‍പ്പെടുക, വേണമെങ്കില്‍ ഒന്നു പിംഗ്‌പോംഗ് കളിച്ചാല്‍ പോലും കുഴപ്പമില്ല.

2015 മുതല്‍ ചൈനയില്‍ ട്രെന്റായി മാറിയിരിക്കുന്ന ഈ പരിപാടിയില്‍ നന്നായി പെരുമാറാനറിയാവുന്ന സുന്ദരികളായ അനേകം പെണ്‍കുട്ടികളെയാണ് ഐടി കമ്പനികള്‍ ഈ ജോലിക്ക് മാത്രമായി നിയമിച്ചി രിക്കുന്നത്.

ജീവനക്കാര്‍ക്ക് സമ്മര്‍ദം ഒഴിവാക്കി രസകരമായ തൊഴില്‍ അനുഭവം സൃഷ്ടിക്കുക എന്നതാണ് ഇതുകൊണ്ട് കമ്പനികള്‍ ഉദ്ദേശിക്കുന്നത്. പെണ്‍കുട്ടികളുടെ സാന്നിധ്യം ജീവനക്കാരെ പ്രചോദിപ്പിക്കുകയും തൊഴിലില്‍ അവരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നുമാണ് കണ്ടെത്തല്‍. ഇപ്പോള്‍ അനേകം ഐടി കമ്പനികളും സാമ്പത്തിക സ്ഥാപനങ്ങളുമെല്ലാം സുന്ദരികളെ ജോലിക്ക് വെയ്ക്കാന്‍ തുടങ്ങിയതോടെ അവര്‍ക്ക് അവസരങ്ങളുടെ പെരുമഴയാണ്. ഉന്നത വിദ്യാഭ്യാസമുള്ളവര്‍ പോലും ഈ ജോലിക്കായി എത്തുന്നു എന്നതാണ് പ്രത്യേകത.

മൂന്ന് വര്‍ഷം മുമ്പ് ഇക്കാര്യത്തില്‍ വന്ന ഒരു സോഷ്യല്‍ മീഡിയാ ചര്‍ച്ചയോട് യുവതികള്‍ അങ്ങേയറ്റം അസഹിഷ്ണുതയോടെയാണ് പ്രതികരിച്ചത്. പ്രചോദിപ്പിക്കാന്‍ നിര്‍ത്തുന്ന പെണ്‍കുട്ടികളുടെ കയ്യില്‍ യഥാര്‍ത്ഥ ജോലി കൊടുത്തു നോക്കിയാല്‍ ആണ്‍കുട്ടികളേക്കാള്‍ നന്നായി അവര്‍ പണിയെടുക്കുന്നത് കാണാമെന്നായിരുന്നു ഒരാളുടെ പ്രതികരണം. ചീയര്‍ ലീഡേഴ്‌സും മറ്റും അനാവശ്യമാണെന്നുമാണ് അവരുടെ വാദം.

Keywords: Cheerleaders for the office? Chinese tech companies hiring 'pretty' women to motivate male employees by chatting, playing ping pong and buying them breakfast, Beijing, News, Technology, Business, Women, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?