ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: ഇടത് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ആര്‍എസ്എസിനോട് വോട്ട് തേടിയെന്ന് കോടിയേരി

ചെങ്ങന്നൂര്‍: (www.kvartha.com 24.05.2018) ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ആര്‍എസ്എസിനോട് വോട്ട് തേടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണിയുടെ വാക്കുകള്‍ ഇതിന് തെളിവാണ്.

ആര്‍എസ്എസ് വോട്ട് വേണ്ടെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. പക്ഷേ, ആന്റണി പറയുന്നു വേണമെന്ന്. ചെങ്ങന്നൂരിലെ ഡി വിജയകുമാറിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത് ആര്‍എസ്എസിനെ പ്രീണിപ്പിക്കാന്‍ വേണ്ടി മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.


ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ് കുമാര്‍ വരാപ്പുഴയിലെ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചത് രാഷ്ട്രീയലക്ഷ്യം വച്ചാണ്. ത്രിപുരയില്‍ ബിജെപിക്കാര്‍ ആക്രമിച്ച് കൊലപ്പെടുത്തിയ സിപിഎം പ്രവര്‍ത്തകരുടെ വീട്ടില്‍ ബിപ്ലവ് കുമാര്‍ പോകുമോ എന്ന് കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Alappuzha, Congress, RSS, Voters, LDF, Kodiyeri Balakrishnan, Chengannur by election: Kodiyeri against Congress. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?