ബണ്ട്വാളില്‍ വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതികള്‍ കിഡ്‌നാപ്പ് കേസില്‍ കുമ്പളയില്‍ അറസ്റ്റില്‍

കാസര്‍കോട് (www.evisionnews.co): വീട്ടില്‍കയറി വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതികള്‍ കിഡ്‌നാപ്പ് കേസില്‍ കുമ്പള പോലീസ് അറസ്റ്റുചെയ്തു. കര്‍ണാടക ബണ്ട്വാള്‍ സ്വദേശികളായ അബൂബക്കര്‍ (32), അബ്ദുല്‍ ബഷീര്‍ (28) എന്നിവരെയാണ് കുമ്പള ചള്ളങ്കയത്ത് വെച്ച് പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ബണ്ട്വാളില്‍ വീട്ടില്‍ കയറി വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതികളാണെന്ന് മനസിലായി.

ഇവരെ ബണ്ട്വാള്‍ പോലീസിന് കൈമാറി. കടമ്പാറിലെ ലെസ്റ്റര്‍ ഡിസൂസ (33)യെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് സംഘത്തെ പോലീസ് പിടികൂടിയത്. തട്ടിക്കൊണ്ടു പോയ കേസിലും രണ്ടു പ്രതികളെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?