ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ആറരക്കോടിയുടെ സമ്മാനം നേടി അഞ്ചുമലയാളി സുഹൃത്തുക്കള്‍; ഇതില്‍ മൂന്നുപേരുള്ളത് നാട്ടില്‍
ദുബൈ: (www.kvartha.com 09.05.2018) അടുത്തിടെയായി അബുദാബി ബിഗ് ടിക്കറ്റിലും ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പിലും വിജയികളാകുന്നവരെല്ലാം തന്നെ മലയാളികളാണ്. ബിഗ് ടിക്കറ്റില്‍ മലയാളിക്ക് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചതിനു പിന്നാലെ ദുബൈ ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പിലും മറ്റൊരു മലയാളിക്ക് ഒന്നാം സമ്മാനം ലഭിച്ചു. ഷാര്‍ജയിലുള്ള അരുണ്‍ ഭാസ്‌കരന്‍ പിള്ള എന്ന 31കാരനും സുഹൃത്തുക്കള്‍ക്കുമാണ് ഒരു മില്യണ്‍ യുഎസ് ഡോളര്‍ (6,72,05,000) അടിച്ചത്.
അരുണും അഞ്ചു സുഹൃത്തുക്കളും തുല്യമായി പണം വീതിച്ചെടുത്താണ് ടിക്കറ്റ് എടുത്തത്. ഈ സുഹൃത്തുക്കളില്‍ മൂന്നു പേര്‍ കേരളത്തിലാണ്. ഒരാള്‍ യുഎഇയിലും. ഓണ്‍ലൈന്‍ വഴിയെടുത്ത 271 സീരിസിലെ 1882 എന്ന നമ്പറിനാണ് ലോട്ടറി അടിച്ചത്. ഷാര്‍ജയിലെ ലാംപ്രില്‍ എനര്‍ജി ലിമിറ്റഡ് എന്ന കമ്പനിയിലാണ് അരുണ്‍ ജോലി ചെയ്യുന്നത്. ലോട്ടറി അടിച്ചതിനെ തുടര്‍ന്നുള്ള അരുണിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു; ഇത്ര പെട്ടന്ന് സംഭവിക്കുമെന്ന് കരുതിയ കാര്യമല്ല ഇത്. വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നായിരുന്നു. എത്രയും വേഗം ഈ സന്തോഷം കൂട്ടുകാരുമായി പങ്കുവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
അരുണിനെ കൂടാതെ പാക്കിസ്ഥാന്‍ പൗരയായ സ്ത്രീയ്ക്കും ഒരു മില്യണ്‍ യുഎസ് ഡോളര്‍ സമ്മാനം ലഭിച്ചു. 34 കാരിയായ ഇവര്‍ കറാച്ചി സ്വദേശിയാണ്. രണ്ടാം തവണയാണ് ഇവര്‍ ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത്. ഓണ്‍ലൈന്‍ വഴിയെടുത്ത 270 സീരിസിലെ 4912 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്. ഭര്‍ത്താവിന്റെ ജന്‍മദിനത്തിന്റെ അടിസ്ഥാനത്തില്‍ എടുത്ത ടിക്കറ്റിന് തന്നെ സമ്മാനം ലഭിച്ചത് ഇരട്ടി മധുരം നല്‍കുന്നുവെന്ന് അവര്‍ പറഞ്ഞു. ഞാന്‍ ഒരിക്കലും പ്രതീക്ഷ കൈവിട്ടിരുന്നില്ല. ഒരു ദിവസം ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ആ ദിവസമാണ് ഇന്ന് എന്നും യുവതി പ്രതികരിച്ചു.
മറ്റു നറുക്കെടുപ്പുകളില്‍ ബ്രിട്ടന്‍, സൗദി അറേബ്യ, ഓസ്‌ട്രേലിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കി. ഫെഡറിക് ബ്ലന്‍ഡ് എന്ന 62 കാരനായ ബ്രിട്ടിഷ് പൗരന് പോര്‍ഷെ പനമേര 4 കാറാണ് സമ്മാനം ലഭിച്ചത്. ദുബൈയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം കഴിഞ്ഞ 18 വര്‍ഷമായി ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുക്കാറുണ്ട്.
മറ്റൊരു വിജയി 70 കാരനായ സൗദി പൗരന്‍ അല്‍ജഫ്രിയാണ്. ബിഎംഡബ്യു 750 എല്‍ഐ ലക്ഷ്വറി കാറാണ് ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത്. 15 വര്‍ഷമായി ഓണ്‍ലൈന്‍ വഴി ദുബൈ ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പില്‍ പങ്കെടുക്കാറുണ്ട്. 63കാരനായ ഓസ്‌ട്രേലിയന്‍ പൗരന്‍ കൃഷ്ണ നായിഡുവാണ് ബിഎംഡബ്യു ആര്‍ 1200 ജിഎസ് എക്‌സ്‌ക്ലൂസിവ് എഡിഷന്‍ മോട്ടോര്‍ ബൈക്ക് നേടിയത്. ക്വീന്‍സ് ലാന്‍ഡില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുന്ന ഇദ്ദേഹം ആദ്യമായാണ് ദുബൈ ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത്. ലണ്ടനില്‍ നിന്നും തിരികെ വരുമ്പോള്‍ ദുബൈയില്‍ നിന്നാണ് ഭാഗ്യ പരീക്ഷണം നടത്തിയത്.

Keywords: Pakistani housewife, Indian expat win $1m in Dubai Duty Free draw, Dubai, News, Lottery, Trending, Malayalees, UAE, Gulf, World.
Powered by Info News For You

Comments
Post a Comment