സര്‍ക്കാര്‍ ചിലവില്‍ ഭീകരത; സ്റ്റെര്‍ലൈറ്റ് വിരുദ്ധ പ്രക്ഷോഭത്തില്‍ പോലീസ് വെടിവെപ്പില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം

ന്യൂഡല്‍ഹി: (www.kvartha.com 23.05.2018) തുറമുഖ നഗരമായ തൂത്തുക്കുടിയില്‍ കഴിഞ്ഞ ദിവസം നടന്ന പോലീസ് വെടിവെപ്പില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടതിനെ ശക്തമായി അപലപിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൂത്തുക്കുടിയില്‍ നടന്നത് സര്‍ക്കാര്‍ ചിലവില്‍ നടപ്പിലാക്കുന്ന ഭീകരതയാണെന്ന് രാഹുല്‍ ഗാന്ധി.

സ്റ്റെര്‍ലൈറ്റ് കോപ്പര്‍ ഫാക്ടറിക്കെതിരെ ജനങ്ങള്‍ നടത്തിയ പ്രക്ഷോഭ സമരത്തിനെതിരെ പോലീസ് നടത്തിയ വെടിവെപ്പിലാണ് ഒമ്പത് പേര്‍ കൊല്ലപ്പെട്ടത്. പ്രക്ഷോഭകര്‍ പോലീസിന് നേര്‍ക്ക് കല്ലെറിയുകയും നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു. സ്റ്റെര്‍ലൈറ്റ് കോപ്പര്‍ യൂണിറ്റ് ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ക്കെതിരെ നടന്ന സമരം 100 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് പ്രക്ഷോഭം ശക്തമാക്കിയത്. അധികൃതരുടെ ഭാഗത്തുനിന്നും അവഗണന നേരിട്ടതോടെ ജനങ്ങള്‍ പ്രക്ഷോഭം ശക്തമാക്കുകയായിരുന്നു.

National, Tuticorin Protest, Tamil Nadu

തൂത്തുക്കുടിയില്‍ നടന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഭീകരതയുടെ ഉത്തമ ഉദാഹരണമാണെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പറഞ്ഞു. അന്യായത്തിനെതിരെ പ്രക്ഷോഭം നയിച്ചവരാണ് കൊല്ലപ്പെട്ടത്. എന്റെ പ്രാര്‍ത്ഥനകളും ചിന്തകളും കൊല്ലപ്പെട്ടവര്‍ക്കും അവരുടെ കുടുംബത്തിനുമൊപ്പമാണ് എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാവ് എം. കെ സ്റ്റാലിനും വെടിവെപ്പിനെ ശക്തമായി അപലപിച്ചു. അതേസമയം വെടിവെപ്പ് ഒഴിവാക്കാനാവില്ലായിരുന്നുവെന്നാണ് സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ഡി ജയകുമാര്‍ പറഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Property that was damaged during today's protest in Tuticorin. (Photo: Twitter/@ani)
He wasn't alone in condemning the police action. MK Stalin, the Leader of the Opposition, denounced what he called an indiscriminate attack on the public, and several other parties took aim at Chief Minister Edappadi K Palaniswami's government.

Keywords: National, Tuticorin Protest, Tamil Nadu



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?