രണ്ടരമാസത്തെ ജയില്‍വാസത്തിനു ശേഷം സന്മനസ്സുള്ളവരുടെ സഹായത്തോടെ മോചിതനായ മലയാളി യുവാവ് നാട്ടിലേക്ക്

ദുബൈ : (www.kvartha.com 05.05.2018) രണ്ടരമാസത്തെ ജയില്‍വാസത്തിനു ശേഷം സന്മനസ്സുള്ളവരുടെ സഹായത്തോടെ മോചിതനായ മലയാളി മലയാളി യുവാവ് നാട്ടിലേക്ക്. തൃശൂര്‍ തളിക്കുളം അമ്പലത്ത് ഇബ്രാഹിംകുട്ടിയുടെയും നഫീസയുടെയും മകന്‍ മുഹമ്മദ് റാഫി (31) യാണു ജയില്‍മോചിതനായത്. ചൊവ്വാഴ്ചയാണ് റാഫി ജയില്‍ മോചിതനായത്.

റസ്റ്റോറന്റിലെ ഡെലിവറിബോയി ആയിരുന്ന ഇയാളുടെ ബൈക്കിലിടിച്ചു മറ്റൊരു ബൈക്ക് യാത്രക്കാരന്‍ മരിച്ചതിനെത്തുടര്‍ന്നു ശിക്ഷിക്കപ്പെടുകയായിരുന്നു. 2017 നവംബര്‍ 29നു വൈകിട്ട് ഡെലിവറിക്കുള്ള സാധനങ്ങളുമായി ബൈക്കില്‍ പോകുമ്പോള്‍ ഷെയ്ഖ് സായിദ് റോഡിലായിരുന്നു അപകടം. പിന്നില്‍നിന്നു വന്ന സ്‌പോര്‍ട്‌സ് ബൈക്ക് യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കിലിടിച്ച് അതോടിച്ചിരുന്ന അറബ് വംശജന്‍ ആണ് മരിച്ചത്.

Indian’s blood money case an eye-opener for delivery boys in UAE, Dubai, Jail, Accidental Death, Malayalees, Gulf, World

തുടര്‍ന്നു കോടതി ഒരുമാസത്തെ തടവുശിക്ഷയും 5600 ദിര്‍ഹം പിഴയും ഒരുലക്ഷം ദിര്‍ഹം ദയാധനവും വിധിച്ചു. എന്നാല്‍ തുക നല്‍കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ ജയില്‍വാസം നീണ്ടു. റാഫിയുടെ ഡ്രൈവിംഗ് ലൈസന്‍സ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

ഇതിനിടെ നാട്ടുകാരും ദുബൈ കെഎംസിസി പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ മുഹമ്മദ് റാഫിയുടെ മോചനത്തിനായി കൈകോര്‍ക്കുകയായിരുന്നു. തല്‍ക്കാലം നാട്ടിലേക്കു മടങ്ങിയശേഷം മറ്റൊരു ജോലിക്കായി തിരികെ എത്താനാണു പരിപാടി. ഭാര്യയും രണ്ടരവയസുള്ള മകളും ആറുമാസം പ്രായമുള്ള മകനുമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Indian’s blood money case an eye-opener for delivery boys in UAE, Dubai, Jail, Accidental Death, Malayalees, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?