പിതാവിന്റെ പാത പിന്തുടര്‍ന്ന് മകള്‍ ശ്വേതയും അഭിനയരംഗത്തേക്ക്

(www.kvartha.com 22.05.2018) ബച്ചന്‍ കുടുംബം ഒന്നടങ്കം വെള്ളിത്തിരയിലേക്ക് എത്തുകയാണ്. ഒരു സമ്പൂര്‍ണ സിനിമാ കുടുംബം എന്നു തന്നെ ബിഗ് ബി അമിതാഭ് ബച്ചന്റെ കുടുംബത്തെ ഇപ്പോള്‍ വിശേഷിപ്പിക്കാം. മകള്‍ ശ്വേത മാത്രമായിരുന്നു ഇതുവരെ അഭിനയ മേഖലയില്‍ നിന്നും വിട്ടുനിന്നിരുന്നത്. അഭിനയത്തേക്കാള്‍ ശ്വേത ബച്ചന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നത് പുസ്തകത്തേയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ശ്വേതയും അഭിനയത്തില്‍ ഒരു കൈ നോക്കാനിറങ്ങുകയാണ്. ഒരു ജൂവലറിയുടെ പരസ്യത്തില്‍ പിതാവിനൊപ്പം തന്നെയാണ് താരപുത്രി അരങ്ങേറ്റം നടത്തുന്നത്. ജൂണ്‍ 17ഫാദേഴ്‌സ് ഡേയ്ക്ക് പരസ്യം പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.

Daughter Shweta makes acting debut with father Amitabh Bachchan. See pics, Cinema, News, Entertainment, Advertisement, Amitabh Bachchan, Poet, National

സഹോദരന്‍ അഭിഷേക് ബച്ചന്‍ നേരത്തെ തന്നെ സിനിമയിലെത്തിയെങ്കിലും കഥയും കവിതയുമായിരുന്നു ശ്വേതയുടെ ഇഷ്ട വിഭവങ്ങള്‍. വരുന്ന ഒക്ടോബറില്‍ ശ്വേതയുടെ ആദ്യ നോവല്‍ പുറത്തിറങ്ങുകയാണ്. അമിതാഭ് ബച്ചന്റെ പിതാവ് ഹരിവംശ് റായ് ബച്ചനും കവിയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Daughter Shweta makes acting debut with father Amitabh Bachchan. See pics, Cinema, News, Entertainment, Advertisement, Amitabh Bachchan, Poet, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?